തിരുവനന്തപുരം: കര്‍ഷകരെ ചൂഷണം ചെയ്യുന്ന ദല്ലാള ദുഷ്പ്രഭുക്കന്മാര്ക്കെതിരെ നിയമം കൊണ്ടുവന്ന മോദി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ട്രാക്ടര്‍ ഓടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍, കേരളത്തിലെ കര്‍ഷകര്‍ കൊയ്തെടുത്ത നെല്ല് വില്‍ക്കാനാവാതെ കണ്ണീരൊഴുക്കുന്നത് എന്തുകൊണ്ട് കാണുന്നില്ലെന്ന് കുമ്മനം രാജശേഖരന്.
ദല്‍ഹിയിലെ തെരുവീഥിയില്‍ ട്രാക്ടര്‍ ഓടിച്ചും വെല്ലുവിളിച്ചും കസറിയ രാഹുല്‍ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ കര്‍ഷകര്‍ കൊയ്ത നെല്ല് പാടവരമ്പത്ത് കിടന്നു നശിക്കുന്നത് കണ്ടില്ലേ? കഴിഞ്ഞ വിളവെടുപ്പ് കാലത്ത് സംഭരിച്ച 1500 ടണ്ണില്‍പരം നെല്ലിന്റെ വില കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ഇപ്പോഴും കിട്ടിയിട്ടില്ല. അതിന്റെ സാമ്പത്തിക ബുദ്ധിമുട്ടില്‍പ്പെട്ട് നട്ടം തിരിയുമ്പോഴാണ് ഇപ്പോള്‍ കൊയ്തെടുത്ത നെല്ലും സംഭരിക്കാനാളില്ലാത്ത അവസ്ഥ ഉണ്ടായിട്ടുള്ളത്. കൂട്ട ഇരുട്ടടി കിട്ടിയ കര്‍ഷകര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. കുട്ടനാട്ടിലും പാലക്കാടും മറ്റ് ഇതര ജില്ലകളിലും ഉള്ള കര്‍ഷകര്‍ കടം വാങ്ങി കൃഷി ഇറക്കി നല്ല വിളവെടുത്തപ്പോള്‍ അവര്‍ക്ക് സഹായമെത്തിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.
കിലോയ്ക്ക് 28 രൂപ താങ്ങുവിലയായി നല്കി നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രതിജ്ഞാബദ്ധമാണ്. ഈ വര്‍ഷം നല്ല വിളവുണ്ടായി. മഴക്കാലം വന്നാല്‍ കിട്ടുന്ന വിലയ്ക്ക് മില്ലുകാര്‍ക്ക് കൊടുത്തു വന്‍ നഷ്ടം സഹിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. തക്കം നോക്കി കൊള്ളലാഭം ഉണ്ടാക്കാന്‍ കച്ചവട ലോബികള്‍ ഒരുക്കുന്ന കെണിയില്‍ നിന്നും നെല്‍ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിന് തയ്യാറാവുന്നില്ലെങ്കില്‍ പുതിയ കേന്ദ്ര കാര്‍ഷിക നിയമമനുസരിച്ചുള്ള പരിരക്ഷ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ കേന്ദ്ര കൃഷി മന്ത്രിയില്‍ സമ്മര്‍ദം ചെലുത്തേണ്ടിവരുമെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: