അറ്റ്ലാന്റാ : അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യന്‍ അമേരിക്കന്‍ ചാരിറ്റി ഓര്‍ഗനൈസേഷനായ സേവാ ഇന്റര്‍നാഷണല്‍ യുഎസ് ഇന്ത്യയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഓക്സിജന്‍ ഉള്‍പ്പെടെയുള്ള ജീവന് രക്ഷാമരുന്നുകള്‍ കയറ്റി അയയ്ക്കുന്നു.
നാലു ദിവസം കൊണ്ടു സോഷ്യല്‍ മീഡിയാ വഴി 4.7 മില്യണ്‍ യുഎസ് ഡോളറാണ് ( 35 കോടി രൂപ)സേവ് ഇന്റര്‍നാഷണല്‍ സമാഹരിച്ചത്. 66700 ലധികം ഇന്ത്യന്‍ വംശജര്‍ ഇതില്‍ സാമ്പത്തിക സഹായം നല്കി.
ഇന്ത്യയില്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ടം വ്യാപകമായതോടെ സാധാരണ ജനജീവിതം ഏകദേശം സ്തംഭനാവസ്ഥയില്‍ എത്തിയിരിക്കുന്നതായും, ജനങ്ങളുടെ വിശപ്പകറ്റുന്നതിനും മാനസിക തകര്‍ച്ചയില്‍ കഴിയുന്നവരെ ഉദ്ധരിക്കുന്നതിനും ആവശ്യമായ സഹായമാണ് സേവ് ഇന്റര്‍ നാഷണല്‍ സജ്ജമാക്കിയിരിക്കുന്നത്.
ചൊവ്വാഴ്ച 2184 ഓക്സിന് കോണ്‍സഡ്രോ ഇന്ത്യയിലേക്ക് ഷിപ്പു ചെയ്തു കഴിഞ്ഞു.
ഇപ്പോള്‍ ഓക്സിജന്‍ എത്തിക്കുന്നതിനാണ് മുന്തിയ പരിഗണന നല്കുന്നതെങ്കിലും സേവാ ഇന്റര്‍ നാഷണലിന്റെ സഹകരണത്തോടെ ഇന്ത്യന്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ടെന്നും സേവാ ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.
ഇതോടൊപ്പം അത്യാവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന 10,000 കിറ്റ്, പാന്‍ഡമിക്കിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും, അയിരത്തില്‍പരം ഓര്‍ഫനേജുകള്‍, സീനിയര്‍ കെയര്‍ സെന്റേഴ്സിനും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 30 വെന്റിലേറ്ററുകളും കയറ്റി അയക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: