എറണാകുളം: ആലുവയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മരുമകളെ വിജയിപ്പിക്കാന്‍ കരുനീക്കങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ കെ മുഹമ്മദാലിക്കെതിരെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ഇത് സംബന്ധിച്ച് പരാതി കെപിസിസിയ്ക്ക് കൈമാറി. മരുമകളായ ഷെല്‍നാ നിഷാദിനെ വിജയിപ്പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചെന്നാണ് ആരോപണം.
ഡിസിസി ജനറല്‍ സെക്രട്ടറിയും ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാബു പുത്തനങ്ങാടിയാണ് മുഹമ്മദാലിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഷെല്‍ന നിഷാദിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം നല്‍കിയത് മുഹമ്മദാലിയായിരുന്നു. മരുമകളെ വിജയിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുതിര്‍ന്ന നേതാക്കളെയും ബന്ധപ്പെട്ടതായി പരാതിയില്‍ പറയുന്നു.
1980 മുതല്‍ 2006 വരെ തുടര്‍ച്ചയായി ആലുവയില്‍ നിന്നും നിയമസഭയില്‍ എത്തിയ മുതിര് നേതാവാണ് കെ മുഹമ്മദാലി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച അന്‍വര്‍ സാദത്ത് ഇരുപതിനായിരത്തോളം വോട്ടുകള്‍ക്കാണ് സിപിഎമ്മിന്റെ വി സലീമിനെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയില്‍ മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിച്ചയാളുടെ മരുമകളെ തന്നെ കളത്തിലിറക്കി പരീക്ഷിക്കുകയായിരുന്നു ഇത്തവണ ഇടതുപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: