എടത്വാ: തലവടി പഞ്ചായത്തിലെ കോവിഡ് ബാധിതരുടെ വീടുകളില്‍ ശുദ്ധജലം എത്തിച്ചു. സേവഭാരതി തലവടി യൂണിറ്റിന്റെ നേതൃത്വത്തിലാണ് ശുദ്ധജലം എത്തിച്ച് നല്‍കിയത്. ശുദ്ധജലക്ഷാമം രൂക്ഷമായ തെക്കെ തലവടിയിലെ കോവിഡ് ബാധിതരുടെ വീടുകളില്‍ നിന്ന് ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് സേവാഭാരതിപ്രവര്‍ത്തകര്‍ ശുദ്ധജല വിതരണം ഏറ്റെടുത്തത്.
ശുദ്ധജലം ടാങ്കുകളില്‍ നിറച്ച് പെട്ടിവണ്ടികളിലാക്കിയാണ് വിതരണം ചെയ്തത്. കോവിഡ് ബാധിതരായ വീടുകളിലുള്ളവര്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രാധമിക ആവശ്യങ്ങള്‍ക്ക് പോലും ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. ആശ്രയത്തിനായി പലരേയും സമീപിച്ചെങ്കിലും കോവിഡ് ഭയന്ന് മിക്കവരും മാറിനിന്നു. എന്നാല്‍ കോവിഡ് ബാധിതരുടെ വീടുകളിലെ ജലക്ഷാമം പരിഹരിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകരായ യുവാക്കള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. കോവിഡ് വാക്സിനേഷനുള്ള ഓണ്‍ലൈന്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനവും സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.
ചമ്പക്കുളം ബോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, വിനോദ് വിശ്വംഭരന്, പ്രശാന്ത് ചന്ദ്രന്, ശരത്ത് രാമച്ചേരി, പ്രഭരാജ്, റ്റി.എന്‍ പ്രകാശ് എന്നിവര്‍ ശുദ്ധജല വിതരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: