ഗുവാഹത്തി: റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം അസമിനെ ഉലച്ചു. ബുധനാഴ്ച രാവിലെയായിരുന്നു ഭൂചലനം. തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ ദെകിയാജുലി ടൗണിലായിരുന്നു ഭൂകമ്പം. ഭൂപ്രതലത്തില്‍ നിന്നും 17 കിലോമീറ്റര്‍ താഴെയായിരുന്നു പ്രഭവകേന്ദ്രം.
മേഘാലയ ഉള്‍പ്പെടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കന്‍ ബംഗാളിലും ശക്തമായ ഭൂമികുലുക്കം അനുഭവപ്പെട്ടു. ആര്‍ക്കും അപകടമില്ല. അതേ സമയം ചമരുകള്ക്ക് വിള്ളലേറ്റു, വാതിലുകളും ജനലുകളും പൊട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി അസംമുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അയല്‍രാജ്യമായ ഭൂട്ടാനിലും ഇതിന്റെ തുടര്‍ച്ചയായി ഭൂമികുലുക്കം അനുഭവപ്പെട്ടു. അവിടെ ആളുകള്‍ രക്ഷപ്പെടാനായി വീടുകളില്‍ നിന്നും പുറത്തേക്കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: