കുറവിലങ്ങാട്: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്ത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജി. ലിജിന്‍ ലാലാണ് കത്തയച്ചത്.
ജില്ലയില്‍ കോവിഡ് വ്യാപനം വളരെ കൂടുതലാണ്. കഴിഞ്ഞ പത്തു ദിവസമായി കുറവിലങ്ങാട് ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമല്ല. സാധാരണക്കാരായ നൂറുകണക്കിന് രോഗികള്‍ നിത്യേന ചികിത്സ തേടുന്ന ഈ ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമല്ലാത്തത് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ഇവിടെ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
















