ന്യൂദല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും പ്രതിരോധം പാടെ പാളുകയും ചെയ്തതതോടെ ദല്‍ഹിയില്‍ ഇനി അധികാരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനല്ല, പകരം ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്. ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദല്‍ഹി നിയമത്തിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട കെജ്രിവാള് സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാരായി മാറി. സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്കുന്ന ബില്‍ 2021 മാര്‍ച്ച് 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചിരുന്നു. ഈ നിയമമാണ് കോവിഡ് സ്ഥിതി രൂക്ഷമായി സാഹചര്യത്തിലല്‍ പ്രാബല്യത്തിലാക്കി കേന്ദ്രം ഉത്തരവിറക്കിയത്. സ്ഥിതി കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതി കെജ്രിവാളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി (ഭേദഗതി) ആക്റ്റ് 2021 (2021 ലെ 15) ലെ സെക്ഷന്‍ 1 ലെ ഉപവകുപ്പ് (2) നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനായി, കേന്ദ്രസര്‍ക്കാര്‍ 2021 ഏപ്രില്‍ 27 ന് തീയതിയായി നിയമിക്കുന്നു ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും, ”എംഎച്ച്എയിലെ അഡീഷണല്‍ സെക്രട്ടറി ഗോവിന്ദ് മോഹന്‍ ഒപ്പിട്ട വിജ്ഞാപനത്തില്‍ പറയുന്നു.
നഗരത്തില്‍ എക്സിക്യൂട്ടീവ് നടപടിയെടുക്കുന്നതിന് മുമ്പ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവ് അനിവാര്യമാണ്. , ”നിയമനിര്‍മ്മാണസഭ ഒരു ബില്‍ പാസാക്കിയാല്‍, അത് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഒന്നുകില്‍ താന്‍ ബില്ലിന് സമ്മതിക്കുന്നുവെന്നോ അല്ലെങ്കില്‍ അതില്‍ നിന്നുള്ള സമ്മതം തടഞ്ഞുവെന്നോ അല്ലെങ്കില്‍ ബില്‍ റിസര്‍വ് ചെയ്തതായോ പ്രഖ്യാപിക്കാനോ പുതിയ നിയമം അനുശാസിക്കുന്നു.
തലസ്ഥാനത്തിന്റെ ദൈനംദിന ഭരണം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്നതിനോ ഭരണപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനോ സ്വയം അല്ലെങ്കില്‍ അതിന്റെ കമ്മിറ്റികളെ പ്രാപ്തമാക്കുന്നതിന് ഏതെങ്കിലും ചട്ടം ഉണ്ടാക്കാനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ദില്ലി സര്‍ക്കാരിനെയും നിയമം വിലക്കുന്നുണ്ട് . നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ദില്ലി ലെജിസ്ലേറ്റീവ് അസംബ്ലിക്ക് അധികാരമുള്ള കാര്യങ്ങളില്‍ പോലും ഭേദഗതി ചെയ്ത നിയമം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് വിവേചനാധികാരം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: