തുടക്കം അസഹിഷ്ണുത കൊണ്ട് ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റുന്നില്ല എന്നതായിരുന്നു.. അവാര്‍ഡ് വാപ്പസിയില്‍ ഒടുങ്ങിത്തീര്‍ന്നു.
അടുത്തത് നോട്ട് നിരോധനത്തിന് ക്യൂ നില്‍ക്കുന്നവര്‍ വെയില് കൊണ്ട് മരിക്കുന്നു എന്ന നാടകവും 8 നിലയില്‍ പൊട്ടി അടുത്തത് ബീഫ് വിവാദമായി.ഒടുവില്‍ അതും പൊളിഞ്ഞ് പാളീസായി.
മുത്തലാഖ് നിരോധിച്ചുപ്പോള്‍ അതിന്റെ പേരിലായി അടുത്ത നിലവിളി. അതും കരഞ്ഞു തീര്‍ന്നതല്ലാതെ മോദി സര്‍ക്കാര്‍ എടുത്ത നിലപാടില്‍ നിന്നും പിന്നോട്ടു പോയില്ല.
രാജ്യത്തെ പരമോന്നത നീതിപീഠം രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിധി പ്രഖ്യാപിച്ചത് അനുസരിക്കാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാരിനെതിരെയായി അടുത്ത നിലവിളി.
അതും സ്വയം നിര്‍ത്തി.
CAA / NRC വന്നപ്പോള്‍ ഇന്ത്യന്‍ മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് കയറ്റി വിടുന്നു എന്ന രീതിയിലായി .. അതും എട്ടു നിലയില്‍ പൊളിഞ്ഞു
അങ്ങനെ ഇരിക്കുമ്പോഴാണ് കോവിഡ് വരുന്നത് . മോഡിയാണ് കൊണ്ടുവന്നത് എന്നതായിരുന്നു ആദ്യ ആരോപണം പിന്നീട് പ്രവാസികളെ ഉപയോഗിച്ചായി കലാപ ശ്രമം ഇത് രണ്ടും എവിടെയും എത്തിയില്ല എന്ന് മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസി തൊഴിലാളികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ ബീഹാര്‍ തിരഞ്ഞെടുപ്പ് ജയിച്ച് വ്യക്തമായ മറുപടി കൊടുത്തു.
??അപ്പോഴാണ് രാജ്യത്തെ പാവപ്പെട്ട കര്‍ഷകനെ കാലങ്ങളായി ചൂഷണം ചെയ്തു കൊണ്ടിരുന്ന ഇടനിലക്കാരില്‍ നിന്നു കര്‍ഷകനെ മോചിപ്പിക്കുന്ന കാര്‍ഷിക നിയമം പാസാക്കിയത്.
അതോടെയാണ്
ഇടനിലക്കാരുടെ കാര്‍ഷിക സമരം വരുന്നത് .
ഇത് നുമ്മ പൊളിക്കും.. നെല്‍ച്ചെടിയില്‍ തൂങ്ങി മരിച്ച കര്‍ഷകരുടെ കഥകളായി.. ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്റെ പൊളിച്ച് മോഡിയെ ഇല്ലാതാക്കുന്ന സ്വപ്നവും ശൂ…………………..
ഒടുവില്‍ ഇതാ രണ്ടാം കോവിഡ് വ്യാപനം .
ഇത്തവണ എങ്കിലും മോഡിയെ നശിപ്പിക്കണം..
പക്ഷെ പണ്ടേപ്പോലെ ഇവറ്റകള്‍ക്ക് കിട്ടുന്ന സ്വാധീനങ്ങള്‍ ഇപ്പോള്‍ ഇല്ല. കാരണം ഇത്തരം പേക്കൂത്തുകള്‍ക്കെല്ലാം ഇറങ്ങിതിരിച്ചവര്‍ ഒരേ ആള്‍ക്കാര്‍ തന്നെയാണന്നും ഇവര്‍ക്കെല്ലാം ഒരേ ഉദ്ദേശം തന്നെയാണന്ന ബോധ്യം ഇന്ത്യയിലെ ഭൂരിപക്ഷത്തിനും വ്യക്തമായിട്ടറിയാം ….
# സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി കിട്ടുന്ന അവകാശങ്ങളില്‍ കൈകടത്തരുതെന്ന് പറയുന്നവരാരും ഇന്നത് മിണ്ടില്ല .
കാരണം ജനങ്ങളുടെ ആരോഗ്യ സംരക്ഷണം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വത്തില്‍ മാത്രം വരുന്നവയാണ്…
പക്ഷെ അത് പറഞ്ഞ് കൈകഴുകാതെ ഇത് സ്വന്തം ഉത്തരവാദിത്തമായി കണ്ട് തന്നെയാണ് നരേന്ദ്ര മോഡി കഴിഞ്ഞ 14 മാസങ്ങളായി നിരന്തരം പ്രവര്‍ത്തിക്കുന്നത് .
ഇനിയും അത് അങ്ങനെ തന്നെയാവും..
വാക്‌സിന്‍ ക്ഷാമം, ഓക്‌സിജന്‍ ക്ഷാമം എന്നീ ഗുണ്ട് ചീറ്റിയതിനാല്‍ അടുത്തതിനായി കാത്തിരിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: