കൊവിഡിനെതിരായ വാക്സിനേഷന് യജ്ഞം നൂറ് ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ഭാരതം ലോകത്തിനാകെ മാതൃകയായിരിക്കുന്നു. പതിനാലരകോടി വാക്സിനേഷനാണ് ഇതിനകം ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ നൂറ്റിമുപ്പത്തഞ്ചുകോടി ജനങ്ങളുള്ള ഒരു രാജ്യത്ത് വാക്സിന് ലഭിച്ചവരുടെ ശതമാനം എടുക്കുമ്പോള്‍ ഭാരതത്തില്‍ കേവലം പത്തുശതമാനത്തിനാണ് വാക്സിനേഷന് ലഭിച്ചത് എന്ന് പറയേണ്ടിവരും. ആ തരത്തില്‍ നോക്കുമ്പോള്‍ ഭാരതം അമേരിക്കയുടെയും, ബ്രിട്ടന്റെയും, ഇസ്രായേലിന്റെയും പുറകിലാണ്. ഇതു ചൂണ്ടിക്കാണിച്ച് ഭാരതം പിന്നിലാണെന്നു പറയുന്ന യുക്തിയാണ് ഇവിടെ അവലോകനം ചെയ്യുന്നത്. ചില മാധ്യമങ്ങള്‍ നടത്തുന്ന അസത്യപ്രചരണം രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതാണ്. ഉദാഹരണത്തിന് ഏപ്രില്‍ 27 ലെ മലയാള മനോരമ പത്രത്തില്‍ ‘വാക്സിന്: ലക്ഷ്യം അകലെ’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത ഏറെ ആശങ്കയോടെയാണ് വായിച്ചത്. വസ്തുതാപരമായി തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയില്‍ ചില പാശ്ചാത്യരാജ്യങ്ങളെ വാഴ്ത്തിയും, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെ ഇകഴ്ത്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭാരതത്തില്‍ വാക്സിനേഷന്റെ എണ്ണവും, ജനസംഖ്യയില്‍ ഇത് ലഭിച്ചവരുടെ ശതമാനവും കൊടുക്കുമ്പോള്‍ ഒരു വായനക്കാരന് മനോരമയുടെ യഥാര്‍ത്ഥ്യ ലക്ഷ്യം മനസിലാകില്ല. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളിലെ കണക്കുപറയുന്നവര്‍ വാക്സിനേഷന് ലഭിച്ച ജനങ്ങളുടെ ശതമാനമാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ജൂലൈ അവസാനത്തോടെ മുപ്പതുകോടി പേര്‍ക്ക് കൊവിഡ് വാക്സിന് നല്‍കുമെന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാകില്ല എന്ന ഭയമാണ് ‘മനോരമ’ വാര്‍ത്ത സൃഷ്ടിക്കുന്നത്. വാക്സിനേഷന് യജ്ഞം നൂറുദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യത്ത് 14.19 കോടി ഡോസ് വിതരണം ചെയ്തു എന്ന വസ്തുതയെ തമസ്കരിച്ച് ഭാരതം ഈ രംഗത്ത് പരാജയപ്പെട്ട് അമേരിക്ക, ബ്രിട്ടന്, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറകിലാണ് എന്നാണ് മനോരമ പറയുന്നത്.
ഇന്ത്യയില്‍ വാക്സിന് ലഭിച്ചതു കേവലം പത്തുശതമാനമാണ് എന്നു പറയുന്ന പത്രം ഈ രംഗത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയ ബ്രിട്ടനെയും ഇസ്രായേലിനെയും ഉയര്‍ത്തിക്കാണിക്കുന്നു. ഇനി വസ്തുതയിലേക്ക് കടക്കാം. ഏപ്രില്‍ 25 വരെയുള്ള കണക്കുപ്രകാരം ഇന്ത്യയില്‍ 11,7,795008 (11.7 കോടി), ആളുകള്‍ക്ക് ഒരു ഡോസ് വീതവും, 2,13,90,165 (2.13 കോടി) ആളുകള്‍ക്ക് രണ്ട് ഡോസ് വീതവും നല്കി. അതായത് 16,05,75,278 (16.05 കോടി) വാക്സിനുകള്‍ ഏപ്രില്‍ 25 നകം നല്കി. ഇതേ കാലയളവില്‍ ബ്രിട്ടനിലെ കണക്ക് നോക്കുമ്പോള്‍ 3,3,666,638 (3.36 കോടി) ജനങ്ങള്‍ക്ക് ഒരു തവണ നല്കിയപ്പോള് 12,587,116 (1.25 കോടി) ജനങ്ങള്‍ക്ക് രണ്ട് ഡോസ് വീതം നല്കി. അതായത് ഇന്ത്യയില്‍ രണ്ടു ഡോസു ലഭിച്ചവര്‍ 2.13 കോടിയാണെങ്കില്‍ ബ്രിട്ടനില്‍ അത് 1.25 കോടി മാത്രമാണ്. ഒരു ഡോസു ലഭിച്ചവര്‍ ഇന്ത്യയില്‍ 11.7 കോടിയാണെങ്കില്‍ അത് ബ്രിട്ടനില്‍ 3.36 കോടി മാത്രമാണ്. ബ്രിട്ടനില്‍ 50 ശതമാനത്തിന് വാക്സിനേഷന് നല്കാന് കഴിഞ്ഞത് അവിടത്തെ ജനസംഖ്യ കേവലം 6.6 കോടി മാത്രമായതിനാലാണ്.
ഇസ്രായേലിന്റെ കണക്കുനോക്കുമ്പോള്‍ ഒരു ഡോസ് ലഭിച്ചവര്‍ 53,51509 (53.51 ലക്ഷം) ആളുകളാണ്. രണ്ടു ഡോസുലഭിച്ചവര് 49,78586 (49.78 ലക്ഷം) ആളുകളാണ്. എന്നാല്‍ ജനസംഖ്യയില്‍ ഇത് യഥാക്രമം 59 ശതമാനവും 55 ശതമാനവുമാണ്. വസ്തുതയാണ് പറയുന്നതെങ്കിലും മലയാളമ നോരമ താരതമ്യം ചെയ്യുമ്പോള്‍ ഒരു സത്യം മൂടിവച്ചു. വാക്സിനേഷനില്‍ ശതമാനക്കണക്കില്‍ മുന്നില്‍ നില്ക്കുന്ന ഇസ്രായേലിലെ ജനസംഖ്യ കേവലം തൊണ്ണുറുലക്ഷം മാത്രമാണ്. ഇത് സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ ഭരണകൂടം പരാജയപ്പെട്ടതല്ല മറിച്ച് ഭാരതവും വാക്സിനേഷനില്‍ ഏറെ മുന്നിലാണ് എന്നാണ്. പക്ഷെ ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്ക്കുന്നതിനാല് ഇന്ത്യ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തും ശതമാനകണക്കില്‍ പിന്നിലുമായിയിരിക്കുന്നു. എന്നിരുന്നാല്‍ പോലും ഭാരതം ലക്ഷ്യമിട്ടത് ആറുമാസം കൊണ്ട് മുപ്പതു കോടി ആളുകള്‍ക്ക് വാക്സിനേഷന് നല്‍കുക എന്നതാണ്. നൂറു ദിവസം പിന്നിടുമ്പോള്‍ പതിനാലരകോടി വാക്സിനേഷന് നല്‍കിക്കഴിഞ്ഞു. ഇനിവരുന്ന മൂന്നുമാസംകൊണ്ട് പതിനഞ്ചരകോടി ആളുകള്‍ക്ക് കൂടി നല്കിയാല് വാക്സിനേഷന്റെ ലക്ഷ്യം പ്രതീക്ഷിച്ചതുപോലെ നടക്കും. അതു കൊണ്ട് തന്നെ നൂറു ദിവസം പിന്നിട്ടപ്പോള്‍ വാക്സിനേഷന് യജ്ഞം പരാജയമാണെന്ന ധാരണപരത്തുന്നത് ശരിയല്ല. രാഷ്ട്രീയ വേര്‍തിരിവുകള്‍ കൂടാതെ ജനങ്ങളും സര്‍ക്കാരും ഒന്നിച്ചു തന്നെയാണ് ലക്ഷ്യം കൈവരിക്കേണ്ടത്. മാധ്യമങ്ങള്‍ ജനങ്ങളില്‍ ഭയമല്ല സൃഷ്ടിക്കേണ്ടത്. കേവലം സോപ്പുവെള്ളത്തില്‍ നശിക്കുന്ന കോവിഡ് വൈറസ് ജനങ്ങളുടെ കരുതലും, ശ്രദ്ധയും ഉണ്ടെങ്കില്‍ തന്നെ പിടിച്ചു നിര്‍ത്താനാകും. ആറരപതിറ്റാണ്ട് രാജ്യം ഭരിച്ചവര്‍ ആരോഗ്യരംഗത്ത് വേണ്ടത്ര ശ്രദ്ധപതിപ്പിച്ചിരുന്നെങ്കില് നമ്മുടെ രാജ്യം ഇന്ന് ബഹുദൂരം മുന്നിലാകുമായിരുന്നു. കേവലം ആറുവര്‍ഷം ഭരിച്ച നരേന്ദ്രമോദിയാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്ന ധാരണ പരത്തുന്ന രാഷ്ട്രീയം മാധ്യമങ്ങള്‍ക്ക് നല്ലതല്ല.
കൊവിഡിന് മുന്നില്‍ ലോകം പകച്ചു നിന്നപ്പോള്‍ കൊവിഡിന് സ്വന്തമായി വാക്സിന് കണ്ടുപിടിക്കാന്‍ എല്ലാ പ്രോത്സാഹനവും നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്ച്ചിവരുണ്ട്. മനോരമ അതിന് പിന്തുണ നല്‍കിയതുമാണ്. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് ഇക്കഴിഞ്ഞ ജനുവരി മൂന്നാം തിയ്യതി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത് മൂന്നു ഘട്ടം വിജയകരമായി പരീക്ഷണങ്ങള്‍ക്കു ശേഷമായിരുന്നു. എന്നിട്ടും കോവിഷീല്‍ഡിനോടൊപ്പം കോവാക്സിനും അനുമതില്കിയത് ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും, ശശി തരൂര്‍ എംപി യുമായിരുന്നു. ശശി തരൂര്‍ കോവിഷില്ഡിനെ അംഗീകരിക്കുകയും, ഇന്ത്യയുടെ സംഭാവനയായ കോവാക്സിനെ മതിയായ പരീക്ഷണം നടത്തിയിട്ടില്ല എന്ന് പറഞ്ഞ് തള്ളിപ്പറയുകയാണുണ്ടായത്. മനോരമയും മാതൃഭൂമിയും പോലെ നിഷ്പക്ഷമെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ അതിന് വലിയ പ്രചാരണവും നല്കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് അംഗീകാരം നല്‍കിയത് ജൃലാമൗേൃല ആണെന്നും തല്ക്കാലം വിദേശനിര്‍മ്മിത കോവിഷില്‍ഡ് വാക്സിന് അംഗീകാരം നല്കിയാല് മതി എന്നുമാണ് ജനുവരി മൂന്നാം തീയതി ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി അതിന് വലിയ പിന്തുണനല്‍കി. എന്നിട്ടും വിമര്‍ശനങ്ങളെ തള്ളി നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടു വാക്സിനുകള്‍ക്കും ഒന്നിച്ചു തന്നെ അംഗീകാരം നല്കി. വാക്സിനേഷന് യജ്ഞം പ്രഖ്യാപിച്ചു. എന്നിരുന്നാലും ആദ്യകാലത്ത് ഇന്ത്യയുടെ കോവാക്സിനോട് താല്പര്യകുറവ് കാണിച്ച വലിയൊരുവിഭാഗം ജനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് ശാസ്ത്രലോകം ഏറ്റവും കൂടുതല്‍ സ്വീകാര്യതയും അംഗീകാരവും നല്‍കിയത് ഇന്ത്യ തദ്ദേശമായി നിര്‍മ്മിച്ച കോവാക്സിനെയാണ് എന്ന സത്യം ഇന്ന് ശശി തരൂര്‍ അംഗീകരിക്കുന്നുണ്ടാവും.
രാജ്യം കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ ശക്തമായി നേരിടുകയാണ്. ജനങ്ങളില്‍ ആത്മവിശ്വാസവും കരുതലുമാണ് സൃഷ്ടിക്കേണ്ടത്. ഭയം സൃഷ്ടിക്കുന്ന പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. കൊവിഡിനെ നേരിടാന്‍ ചില മാധ്യമങ്ങള്‍ക്ക് ക്വാറന്റൈന് നല്‍കുന്നത് രാഷ്ട്രഹിതത്തിന് നല്ലതായിരിക്കും. ജനങ്ങള്‍ ആത്തരത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരുന്നു. ഈ മഹാമാരിയുടെ കാലത്ത് ചിലതിനെ അകറ്റിനിര്‍ത്തുന്നത് ഉചിതമായിരിക്കും. സോഷ്യല്‍ ഡിസ്റ്റെന്‍സിംഗ് പോലെ മീഡിയ ഡിസ്റ്റെന്‍സിംഗും അനിവാര്യമായിരിക്കുന്നു ഈ മഹാമാരിക്കാലത്ത്!.
ഡോ.കെ.ജയപ്രസാദ്
(കേന്ദ്രസര്‍വ്വകലാശാല കാസര്‍കോഡ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: