ന്യൂദൽഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക പരിഷ്കരണത്തിന്റെ ഭാഗമായി കാർഷിക വിളകൾക്കുള്ള പണം സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ എത്തിയപ്പോള്‍ പഞ്ചാബിലെ കര്‍ഷകരുടെ മുഖത്ത് വിളഞ്ഞത് നൂറുമേനി സന്തോഷം. സര്‍ക്കാര്‍ ഏജന്‍സികള്‍ താങ്ങുവിലയില്‍ ഗോതമ്പ് കര്‍ഷകരില്‍ നിന്നും വാങ്ങിയതിന്റെ പണം നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് കര്‍ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. ഏകദേശം 8,180 കോടി രൂപ ഇതിനകം പഞ്ചാബ് കർഷകരുടെ അക്കൗണ്ടുകളിൽ എത്തി . നേട്ടം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുക എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ചണ്ഡിഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഗോതമ്പ് സംഭരണം വളരെ വേഗത്തിലാണ് നടക്കുന്നത്. 2021 ഏപ്രിൽ 25 വരെ 222.33 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് വാങ്ങിയത് . കഴിഞ്ഞ വർഷം ഇതേ സമയം 77.57 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് വാങ്ങിയത് .
ഇതിൽ പഞ്ചാബ് – 84.15 ലക്ഷം മെട്രിക് ടൺ (37.8%), ഹരിയാന- 71.76 ലക്ഷം മെട്രിക് ടൺ (32.27%), മധ്യപ്രദേശ് -51.57 ലക്ഷം മെട്രിക് ടൺ (23.2%) എന്നിവയാണ് ഏപ്രിൽ 25 വരെയുള്ള കണക്കുകൾ .21.17 ലക്ഷം ഗോതമ്പ് കർഷകർക്ക് ഇതിനകം നടന്ന സംഭരണത്തിലൂടെ 43,912 കോടി രൂപയാണ് ലഭിച്ചത്.
ഏപ്രിൽ 25 വരെ പഞ്ചാബിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് ഏകദേശം 8,180 കോടി രൂപയും ഹരിയാനയിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 4,668 കോടി രൂപയും കൈമാറി.
ഏപ്രിൽ 10 മുതലാണ് സർക്കാർ ഗോതമ്പ് സംഭരണം ആരംഭിച്ചത്. താങ്ങുവിലയ്‌ക്കാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ മാണ്ഡികളില്‍ നിന്നും ഗോതമ്പ് ശേഖരിക്കുന്നത്. ഇടനിലക്കാര്‍ക്കുള്ള കമ്മീഷനും കൃത്യമായി ലഭിക്കുന്നതിനാല്‍ അവരും സന്തുഷ്ടരാണ്. ഇക്കുറി സംഭരണ ഏജൻസികൾ നല്ല രീതിയില്‍ ഗോതമ്പ് ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: