Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കുഞ്ഞുങ്ങള്‍ നുണഞ്ഞ നെയ്‌പ്പായസവും മിഠായിപ്പൊതിയും

പഞ്ചതന്ത്രം കഥകള്‍ കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു തന്നത് സുമംഗലയാണ്. അവരുടെ നിരവധി പുസ്തകങ്ങള്‍ ബാലസാഹിത്യം എന്ന ശാഖയില്‍ തളച്ചിടപ്പെടേണ്ടവയല്ല. മുതിര്‍ന്നവര്‍ക്കും വായിക്കാവുന്ന, വായനയിലൂടെ ജീവിതത്തെ നന്നാക്കാവുന്ന നിരവധി കഥകള്‍ സുമംഗല എഴുതിയിട്ടുണ്ട്. 1965ലാണ് കുറിഞ്ഞിപ്പൂച്ചയും കൂട്ടുകാരും പുസ്തക രൂപത്തില്‍ ഇറങ്ങുന്നത്.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Apr 27, 2021, 09:17 pm IST
in Literature

നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങളോട് ഈ കഥ കേട്ടിട്ടുണ്ടോ എന്ന് നിരന്തരം ചോദിച്ച ഒരു മുത്തശ്ശിയുണ്ട്. കുഞ്ഞുങ്ങള്‍ക്കായി കഥയെഴുതി കഥയെഴുതി കുട്ടികളുടെ കഥമുത്തശ്ശിയായി മാറിയ ആ വലിയ കഥാകാരി ഇനിയില്ല. കഥകളുടെ വലിയ കൂട്ട്, നെയ്യ്‌പ്പായസമായും മിഠായിപ്പൊതിയായും മഞ്ചാടിക്കുരുവായുമൊക്കെ സുമംഗല എന്ന കഥപറയുന്ന മുത്തശ്ശി കുട്ടികള്‍ക്കു നല്‍കി. സുമംഗലയെ അറിയാത്ത കുഞ്ഞുങ്ങളുണ്ടാകുമെങ്കിലും അവരുടെ കഥകള്‍ കുട്ടികളുടെ സാംസ്‌കാരിക ബോധത്തെ നിയന്ത്രിച്ചു. കുഞ്ഞുങ്ങള്‍ക്ക് കഥ പറഞ്ഞു നല്‍കിയ മുത്തശ്ശിമാരുടെ കഥകളുടെ ശേഖരം തീര്‍ന്നപ്പോള്‍ അവര്‍ സുമംഗലയെ ആശ്രയിച്ചു. സുമംഗല അക്ഷരരൂപത്തിലാക്കിയ നിരവധി കഥകള്‍ കേട്ട് കുഞ്ഞുങ്ങള്‍ ഉറങ്ങി. ഭക്ഷണം കഴിച്ചു. ഒരു കഥ കൂടി പറയാമോ എന്ന കുഞ്ഞുങ്ങളുടെ ചിണുങ്ങലിന് പരിഹാരം സുമംഗലയായിരുന്നു.

ഭക്ഷണം കഴിക്കാനും ഉറങ്ങാനും കുഞ്ഞുങ്ങളോട് കഥ പറഞ്ഞു തരാമെന്ന് വാഗ്ദാനം ചെയ്യുന്ന അമ്മമ്മാരും അമ്മൂമ്മമാരും ഇപ്പോഴുമുണ്ട്. കഥ കേട്ടുകേട്ട് കുട്ടികള്‍ പിന്നീട് കഥയില്ലാതെ ഉറങ്ങില്ലെന്നും കഥയില്ലാതെ ഭക്ഷണം കഴിക്കില്ലെന്നുമുള്ള അവസ്ഥയിലെത്തിയപ്പോള്‍ അവര്‍ സുമംഗല മുത്തശ്ശിയുടെ കഥപുസ്തകങ്ങളെ ആശ്രയിച്ചു. അത്തരത്തില്‍ കഥകേട്ടു വളര്‍ന്നവര്‍ പിന്നീട് വലിയ കഥപറച്ചിലുകാരും കഥയെഴുത്തുകാരുമായി. സുംഗല എന്ന എഴുത്തുകാരി കുട്ടികളുടെ മനസ്സില്‍ കഥയുടെ മഹാപ്രപഞ്ചം സൃഷ്ടിച്ചു.

ബാലസാഹിത്യമേഖലയില്‍ സുമംഗല നിറഞ്ഞു നിന്നത് ഏറുപതിറ്റാണ്ടിലേറെയാണ്. കഥകളുടെ നാടായ വെള്ളിനേഴിയില്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയിലായിരുന്നു ജനനം. കുട്ടിക്കാലത്ത് ധാരാളം കഥകള്‍ കേട്ടാണ് സുമംഗല എന്ന ലീലാനമ്പൂതിരിപ്പാട് വളര്‍ന്നത്. സമ്പന്നമായ സാംസ്‌കാരിക പൈതൃകം അവകാശപ്പെടാവുന്ന വീട്ടിലെ നിത്യസന്ദര്‍ശകര്‍ കവികളും സാഹിത്യകാരുമായിരുന്നു. കവിതകളും കഥകളും അടുത്തറിഞ്ഞു വളരാന്‍ ലീലയ്‌ക്കായി. പതിനഞ്ചാം വയസ്സില്‍ വിവാഹിതയായ അവര്‍ ഭര്‍തൃഗൃഹത്തിലാണ് വായനയുടെ വിശാലലോകത്തെ അടുത്തറിഞ്ഞത്. കഥകളിയുടെയും പുരാണങ്ങളുടെയും വലിയ അറിവ് അവിടെ നിന്നാണ് ലഭിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കു വേണ്ടി കഥകളെഴുതാനുള്ള കഴിവ് ലഭിച്ചതും ആ അറിവില്‍ നിന്നാണെന്ന് സുമംഗല പറയാറുണ്ട്. കലാമണ്ഡലത്തില്‍ ജോലിക്കാരിയായ ലീലയ്‌ക്ക് പിന്നീട് കലാമണ്ഡലത്തിന്റെ ചരിത്രമെഴുതാനുള്ള നിയോഗവുമുണ്ടായി.

ആദ്യകാലത്ത് മറ്റു പലരെയും പോലെ ലീലയും എഴുതിയത് കവിതകളാണ്. കവിതയെഴുത്തില്‍ പക്ഷേ, അത്ര വിജയിച്ചില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീടാണ് കുഞ്ഞുങ്ങളോട് സംസാരിക്കാമെന്നു തീരുമാനിച്ചത്. സ്വന്തം മകളോടു കഥപറഞ്ഞപ്പോഴാണ് അവര്‍ക്ക് അത്തരമൊരു ആശയം മനസ്സിലുദിച്ചത്. അറിയാവുന്ന കഥകളെല്ലാം മകള്‍ക്കു വേണ്ടി പറഞ്ഞു തീര്‍ന്നപ്പോള്‍ പിന്നീട് പലതും സ്വന്തമായി സൃഷ്ടിച്ചു പറയാന്‍ തുടങ്ങി. കുട്ടികള്‍ക്കു വേണ്ടി കഥകള്‍ സൃഷ്ടിക്കുന്നത് ശ്രമകരമാണ്. അതില്‍ ലീല വിജയിക്കുകയായിരുന്നു. വീട്ടിലെ കൊച്ചു പൂച്ചയെക്കുറിച്ചാണ് ആദ്യം കഥയെഴുതിയത്. 1960ല്‍. പിന്നെ വീട്ടിലും തൊടിയിലും കാണുന്ന പലജാതി ജീവികളെ കുറിച്ചു കഥകളെഴുതാന്‍ തുടങ്ങി. കുട്ടികളുടെ പ്രസിദ്ധീകരണമായിരുന്ന പൂമ്പാറ്റയുടെ പത്രാധിപര്‍ പി.എ.വാര്യരാണ് ആദ്യ കഥ പ്രസിദ്ധീകരിച്ചത്.

എഴുത്തു തുടങ്ങിയ കാലത്ത് ബന്ധുക്കളായ പലരും കളിയാക്കി. അതില്‍ നിന്നു രക്ഷപ്പെടാനാണ് ലീലനമ്പൂതിരിപ്പാട് പേരുമാറ്റി കഥകളെഴുതിയത്. പല പേരുകളില്‍ എഴുതി. സുലക്ഷണ, മാളവിക, പ്രിയംവദ തുടങ്ങിയ പേരുകള്‍. പിന്നീട് അടുത്ത സുഹൃത്താണ് മംഗല എന്ന പേരു നിര്‍ദ്ദേശിച്ചത്. അതിനൊപ്പം സു കൂടി ചേര്‍ത്ത് സുമംഗലയാക്കി.

പഞ്ചതന്ത്രം കഥകള്‍ കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു തന്നത് സുമംഗലയാണ്. അവരുടെ നിരവധി പുസ്തകങ്ങള്‍ ബാലസാഹിത്യം എന്ന ശാഖയില്‍ തളച്ചിടപ്പെടേണ്ടവയല്ല. മുതിര്‍ന്നവര്‍ക്കും വായിക്കാവുന്ന, വായനയിലൂടെ  ജീവിതത്തെ നന്നാക്കാവുന്ന നിരവധി കഥകള്‍ സുമംഗല എഴുതിയിട്ടുണ്ട്. 1965ലാണ് കുറിഞ്ഞിപ്പൂച്ചയും കൂട്ടുകാരും പുസ്തക രൂപത്തില്‍ ഇറങ്ങുന്നത്. പിന്നീട് പഞ്ചതന്ത്രം, മിഠായിപ്പൊതി, നെയ്‌പ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മുത്തുസഞ്ചി, ഈ കഥ കേട്ടിട്ടുണ്ടോ, നാടോടി ചൊല്ലിയ കഥകള്‍, രഹസ്യം, കുടമണികള്‍ തുടങ്ങിയ പുസ്തകങ്ങള്‍. വിവിധ തരത്തിലുള്ള 37 പുസ്തകങ്ങള്‍ സുമംഗലയുടേതായി പ്രസിദ്ധീകരിച്ചു. അതില്‍ 23 ഉം കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. സംസ്‌കൃതത്തില്‍ നിന്നും മറ്റുമായി നിരവധി രചനകള്‍ പരിഭാഷപ്പെടുത്തി മലയാളത്തിനു നല്‍കിയിട്ടുണ്ട്. പച്ചമലയാളം നിഘണ്ടുവിന്റെ രചനയും നിര്‍വ്വഹിച്ചു.

കുഞ്ഞുങ്ങളോട് എപ്പോഴും നല്ല കഥകള്‍ പറയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നായിരുന്നു കഥമുത്തശ്ശിക്ക് പറയാനുണ്ടായിരുന്നത്. അങ്ങിനെയായാല്‍ ഒരു കുട്ടിയും വഴിതെറ്റി സഞ്ചരിക്കില്ല. കഥപറഞ്ഞു പറഞ്ഞ്, കഥപറയുന്നവര്‍ക്കും ആ സംസ്‌കാരം പകര്‍ന്നു കിട്ടും. നല്ല കഥ പറച്ചിലുകാരുമാകാം. കുഞ്ഞുങ്ങളോട് കഥപറയുമ്പോള്‍ കഥ തീര്‍ന്നു പോയി എന്ന് ആരും പരിതപതിക്കേണ്ടതുമില്ല. കഥ പറയുന്ന സുമംഗല മുത്തശ്ശി നമുക്കിടയിലിനിയില്ലെങ്കിലും അവര്‍ പകര്‍ന്നു നല്‍കിയ മഹാ കഥാപ്രപഞ്ചം നമുക്കൊപ്പമുണ്ട്. ഈ കഥ കേട്ടിട്ടുണ്ടോ എന്ന് അവര്‍ കുഞ്ഞുങ്ങളോട് ചോദിച്ചു കൊണ്ടേയിരുന്നു. നമുക്കു നമ്മുടെ കുഞ്ഞുങ്ങളോടു വീണ്ടും വീണ്ടും ചോദിക്കാം, ഈ കഥ കേട്ടിട്ടുണ്ടോ….കഥമുത്തശ്ശിയുടെ കഥകള്‍ അവരെ പഠിപ്പിക്കാം.

Tags: lifeകഥLife Storyസുമംഗല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.