ന്യൂദല്‍ഹി: ഹത്രാസ് കലാപകേസില്‍ പ്രതിയായ സിദ്ധീഖ് കാപ്പന് മാധ്യമ പ്രവര്‍ത്തനം വെറും മറയായിരുന്നു എന്നാണ് യുപി പൊലീസും എന്‍ഐഎ യും പറയുന്നത്. സിമി താത്വികാചാര്യനും പോപ്പുലര്‍ ഫ്രണ്ടിന്റെ അധോലോക ഓപ്പറേഷനുകളുടെ ബുദ്ധികേന്ദ്രവുമായ ഡാനിഷ് അബ്ദുല്ല ആയിരുന്നു ് കാപ്പന്‍ ഡല്‍ഹിയിലെ ജാമിയ കേന്ദ്രമാക്കിയപ്പോള്‍ ഗുരുസ്ഥാനീയനായി ഉണ്ടായിരുന്നത്.കാപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു.
കാപ്പന്‍ പിടിയിലായ ഉടന്‍ വര്‍ഷങ്ങളായി ഒളിവിലായിരുന്ന ഡാനിഷ് അബ്ദുല്ലയും അറസ്റ്റിലായിരുന്നു.ഇരുവരും തമ്മിലുള്ള അടുത്ത ബന്ധമാണ് ഒളിവിലായിരുന്ന സിമി നേതാവിനെ പിടികൂടാന്‍ പോലീസിന് ഉപകാരപ്പെട്ടത്.
കാപ്പനില്‍ നിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയിലെ സരോജിനി നഗറില്‍ വ്യാജപ്പേരുമായി താമസിച്ചിരുന്ന ഡാനിഷിനെ കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ഡല്‍ഹി സ്പഷ്യല്‍ പോലീസ് സംഘം പിടികൂടിയത്.
ദല്‍ഹി കലാപത്തില്‍ ഉള്‍പ്പെടെ ഡാനിഷ് അബ്ദുല്ല നടത്തിയ ആസൂത്രണങ്ങളെ കുറിച്ചു സിദ്ദിഖ് കാപ്പന്‍ യുപി പൊലീസിനും എന്‍ഐഎയ്‌ക്കും മൊഴി നല്‍കിയിട്ടുണ്ട്. കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡാനിഷ് അബ്ദുല്ലയെ ഹത്രാസ് കലാപ ശ്രമക്കേസിലും പ്രതി ചേര്‍ത്തത്. ദല്‍ഹിയിലും ഉത്തരേന്ത്യയിലെ നഗരങ്ങളിലും നടന്ന കലാപങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ഡാനിഷിന്റെ പങ്കു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി ഡാനിഷിനെ കുറിച്ച് ചില വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും അപ്പപ്പോള്‍ അവരുടെ കണ്ണ് വെട്ടിച്ചു സമര്‍ത്ഥമായി കടന്നു കളയുകയിരുന്നു.
19 വര്‍ഷം പോലീസിനെ വെട്ടിച്ച് പല പേരുകളില്‍ പല നാടുകളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു കൊടുംഭീകരനായ ഡാനിഷ് അബ്ദുള്ള. സിമിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. 2001 – ല്‍ ഡല്‍ഹിയിലെ ജാമിയ നഗറിലെ സിമി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയപ്പോള്‍ മുങ്ങിയ ഡാനിഷിന് ഇന്ത്യയില്‍ നടന്ന സീരിയല്‍ സ്‌ഫോടനങ്ങളിലും ആക്രമണങ്ങളിലും പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. 2008 ലെ അഹമ്മദാബാദ് സ്ഫോടനത്തില്‍ ഡാനിഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കയായിരുന്നു. സിമി നിരോധനത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഡാനിഷ് ഒളിത്താവളങ്ങളില്‍ ഇരുന്നു ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു വരികയായിരുന്നു.
കേരളത്തില്‍ ഡാനിഷിനു വലിയ സ്വാധീനമുണ്ട്. സിമിയുടെ പഴയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഡാനിഷിനു പോപ്പുലര്‍ ഫ്രണ്ടിന്റെയും മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കേരളത്തിലും കര്‍ണ്ണാടകയിലും നടന്ന സിമിയുടെ ആയുധ പരിശീലനക്യാമ്പുകളുടെ മുഖ്യ ബുദ്ധികേന്ദ്രം ഡാനിഷ് അബ്ദുള്ളയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: