ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രഥമ സൗര ബഹിരാകാശ ദൗത്യത്തിലെ എല്ലാ ഡാറ്റയും ഒരൊറ്റ വെബ് അധിഷ്ഠിത ഇന്റര്‍ഫേസിലേക്ക് എത്തിക്കുന്നതിനായി കമ്മ്യൂണിറ്റി സേവന കേന്ദ്രം രൂപീകരിച്ചു.
ആദിത്യഎല്‍ 1 സപ്പോര്‍ട്ട് സെല്‍ (എഎല്‍1എസ്സി) എന്ന ഈ സേവന കേന്ദ്രം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെയും (കടഞഛ), ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്സര്‍വേഷണല്‍ സയന്‍സ(ഐഎസ്ആര്‍ഒ)സിന്റെയും സംയുക്ത സംരംഭമാണ്. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ ഈ കേന്ദ്രം, സയന്‍സ് ഡേറ്റ വിശകലനത്തിനായും ശാസ്ത്ര നിരീക്ഷണ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കലിനുമായി പ്രയോജനപ്പെടുത്തും.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ഏരിസിന്റെ ട്രാന്‍സിറ്റ് കാമ്പസില്‍ സ്ഥാപിച്ച അഘ1ടഇ,ഇന്ത്യയുടെ ആദ്യത്തെ സൗര ബഹിരാകാശ ദൗത്യമായ ആദിത്യഎല്‍ 1 സുഗമമാക്കുന്നതിനും ആദിത്യഎല്‍ 1 ല്‍ നിന്നുള്ള സയന്‍സ് ഡാറ്റ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും ഐഎസ്ആര്‍ഒയുമായി സംയുക്തമായി പ്രവര്‍ത്തിക്കും.
ഉപയോക്താക്കളെയും (ഗവേഷണ സ്ഥാപനങ്ങള്‍/ സര്‍വ്വകലാശാലകള്‍/ കോളേജുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റി അംഗങ്ങളും), ആദിത്യഎല്‍ 1 സംഘാംഗങ്ങള്‍, സൗര ജ്യോതിശാസ്ത്ര ഗവേഷണ വിഭാഗം എന്നിവരെയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും.
ആദിത്യഎല്‍ 1 ല്‍ നിന്ന് ലഭിച്ച ഡാറ്റയെ പൂര്‍ണം ആക്കുന്നതിന്, ലോകമെമ്പാടുമുള്ള മറ്റ് നിരീക്ഷണാലയങ്ങളില്‍ നിന്നുള്ള സംയോജിത ഡാറ്റ ലഭ്യമാക്കുന്നതിന് ഈ കേന്ദ്രം സഹായിക്കും.മറ്റ് നിരീക്ഷണാലയങ്ങളില്‍ നിന്നുള്ള ഡാറ്റ സംയോജിപ്പിക്കുന്നത്, സൂര്യന്റെ ഉപരിതലത്തിലും ഹീലിയോസ്ഫിയറിലും കാണപ്പെടുന്ന വ്യത്യസ്ത സൗരോര്‍ജ സവിശേഷതകളുടെ ഒരു ശേഖരം രൂപീകരിക്കുന്നതിന് സഹായിക്കും. ഇതിനുപുറമെ അഘ1ടഇ,ഡാറ്റാ വിശകലനത്തെക്കുറിച്ചും ശാസ്ത്ര നിരീക്ഷണ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കലിനെക്കുറിച്ചും ആനുകാലിക പരിശീലനം നല്കി വിഭവ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: