ന്യൂദല്‍ഹി: 14.5 കോടിയിലധികം കോവിഡ് 19 വാക്സിന് ഡോസുകളാണ് ഏപ്രില്‍ 27വരെ രാജ്യവ്യാപകമായി നല്‍കിയത്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 20,74,721 സെഷനുകളിലായി 14,52,71,186വാക്സിന് ഡോസാണ് വിതരണം ചെയ്തത്.
ഇതില്‍ 93,24,770 ആരോഗ്യപ്രവര്‍ത്തകര്‍ (ഒന്നാം ഡോസ്), 60,60,718 ആരോഗ്യപ്രവര്‍ത്തകര്‍ (രണ്ടാം ഡോസ് ),1,21,10,258 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് ), 64,25,992 മുന്നണി പ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്), 4560പ്രായമുള്ളവര്‍ 4,93,48,238 പേര് (ആദ്യ ഡോസ് ), 26,92,376( രണ്ടാം ഡോസ് ), 60 വയസ്സിനു മുകളില്‍ പ്രായമുള്ള 5,05,77,743 ( ആദ്യ ഡോസ്), 87,31,091 (രണ്ടാം ഡോസ്) ഗുണഭോക്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ 31 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് നല്‍കിയത്. രാജ്യത്തെ ഇതുവരെ നല്കിയ ആകെ വാക്സിന് ഡോസുകളില്‍ 67.3% വും 10 സംസ്ഥാനങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: