ചെന്നൈ : കോവിഡ് വ്യാപനം തടയുന്നതിനായി വോട്ട് എണ്ണുന്നതിന്റെ തലേന്നും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ വോട്ടെണ്ണലിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് പുറമേ ഒന്നാം തീയതി കൂടി സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങുന്ന ബെഞ്ചിന്റെയാണു നിര്‍ദ്ദേശം. ഏപ്രില്‍ 28-ന് തന്നെ ഇതു സംബന്ധിച്ച് അറിയിപ്പ് നല്കിയാല് സാധാരണക്കാര്‍ക്ക് മുന്‍കൂട്ടി ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിക്കുമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: