ലഖ്‌നോ: പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ചങ്ങലക്കിട്ട് ആശുപത്രിയില്‍ ബന്ധിപ്പിച്ചിരിക്കയാണെന്ന പ്രചരണം വ്യാജമാണെന്ന് യു.പി പോലിസ് .. കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പന്‍ മഥുരയില്‍ ചികിത്സയിലാണ്. മഥുര മെഡിക്കല്‍ കോളേജിലെ പ്രത്യേക കോവിഡ് വാര്‍ഡില്‍ കഴിയുന്ന കാപ്പനെ ക്രൂരമായി പീഡിപ്പിച്ചെന്ന പ്രചരണം ശുദ്ധ അസംബന്ധവും കളവുമാണെന്നുമാണ് മഥുര പോലീസ് സൂപ്രണ്ട് വിലയിരുത്തുന്നത്.
കോവിഡ് രോഗമല്ലാതെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇയാള്‍ക്ക് ഇല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മെയ് ഒന്നിന് മഥുര ജില്ലാ സെഷന്‍സ് കോടതിയില്‍ കാപ്പനെതിരെയുള്ള കേസിന്റെ തുടര്‍നടപടികള്‍ വരുന്നുണ്ട്. യു.എ പി.എ ചുമത്തിയിട്ടുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാവിനെതിരെ ഗൗരവതരമായ കുറ്റങ്ങള്‍ പ്രത്യകഅന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. . കോടതി ഇക്കാര്യങ്ങള്‍ ശരി വെച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന് അടുത്തെങ്ങും ജയില്‍ മോചിതനാകാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സുപ്രീകോടതിയില്‍ മനുഷ്യാവകാശപ്രശ്‌നം പ്രശ്‌നം ഉയര്‍ത്തി ജാമ്യം തേടാനുള്ള നീക്കങ്ങളുടെ ഭാഗമാണ് വ്യാജപ്രചരണമെന്നാണ് യു.പി പോലീസ് വിലയിരുത്തുന്നത്.
മെയ് ഒന്നിനുള്ള കോടതി നടപടികളില്‍ നിന്നു രക്ഷപെടാനുള്ള നീക്കം വിജയിക്കാനിടയില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.
5000 പേജുള്ള കുറ്റപത്രത്തില്‍ സിമിയുടെ മുന്‍ അഖിലേന്ത്യാനേതാക്കളുമായി സിദ്ധീഖ് കാപ്പന്‍ അടുത്തു പ്രവര്‍ത്തിച്ചതിന്റെ രേഖകളും ഉള്‍കൊള്ളിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി മാധ്യമ സമൂഹത്തിലും അധികാരകേന്ദ്രങ്ങളിലും ബന്ധങ്ങള്‍ സ്ഥാപിക്കലും ലെയ്‌സണ്‍ ജോലികള്‍ ചെയ്യലുമാണ് കാപ്പന്‍ ചെയ്തിരുന്നത്. ഇതിനായി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്റെ റോള്‍ ഉപയോഗിച്ചു. ഡല്‍ഹിയിലെ വിവിധ മന്ത്രാലയങ്ങളിലും അഭിഭാഷകരിലും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലും ബിസിനസ്സുകാരിലും അന്തര്‍ദേശീയസംഘടനകളിലും പി.എഫ്.ഐ ക്കു വേണ്ടി ബന്ധങ്ങള്‍ സ്ഥാപിച്ചു സംഘടനാ ലക്ഷ്യം നടപ്പാക്കുകയാണ് കാപ്പന്‍ ചെയ്തിരുന്നതെന്നാണ് യു.പി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
അന്തര്‍ദേശീയതലത്തില്‍ ഫണ്ട് പിരിവുമായും കാപ്പന് ബന്ധമുണ്ടെന്ന രേഖകള്‍ കോടതിക്ക് മുന്നിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കലാപം അഴിച്ചു വിടാന്‍ നടന്ന ഗൂഢാലോചനയിലും മറ്റും കാപ്പന്റെ പങ്കു വെളിവാക്കുന്ന കണ്ടെത്തലുകളും കുറ്റപത്രത്തിലുണ്ട്. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന, നിരോധിക്കപ്പെട്ട സിമിയുടെ നേതാക്കളുമായി കാപ്പനുള്ള അടുത്ത ബന്ധവും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്‍.ഐ.എ അന്വേഷിക്കന്ന പ്രമാദമായ കേസുമായി ബന്ധപ്പെട്ട ചിലര്‍, കാപ്പനെ വിദേശത്തു വെച്ച് കൂടിക്കാഴ്‌ച്ച നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടക്കയാണ്.
ഒമാനില്‍ നിന്നും കാപ്പന് സാമ്പത്തികസഹായം ലഭിച്ചെന്ന് ഗുരുതരമായ കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്. ഇങ്ങനെയിരിക്കെ കോടതിനടപടികള്‍ മെയ് ഒന്നിന് പരിഗണിക്കാന്‍ മഥുര കോടതി തീരുമാനിച്ചിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: