ആലപ്പുഴ: എടിഎം കൗണ്ടറുകളില്‍ പലതിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നു. സാനിറ്റൈസര്‍ പോലുമില്ലാത്തത് ഭീഷണിയാവുന്നു. ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മുകളില്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളില്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ബാങ്കുകള്‍ ഇപ്പോള്‍ കാട്ടുന്നില്ല.
ദിവസേന 1000ത്തോളം പേര് വരെ ഉപയോഗിക്കുന്ന എടിഎമ്മുകളുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ ബാങ്കുകള്‍ സ്വന്തം ചെലവില്‍ സാനിറ്റൈസറുകള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ പലയിടത്തും ഇവ അപ്രത്യക്ഷമായി.
ജാഗ്രതാ നിര്‍ദ്ദേശവുമായി പോസ്റ്ററുകളും എടിഎം സെന്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സാനിട്ടൈസറുകള്‍ തീരുന്ന മുറയ്ക്ക് നിറയ്ക്കാന്‍ ബാങ്ക് അധികൃതര്‍ ശുഷ്കാന്തി കാട്ടിയിരുന്നു. എന്നാല്‍, അടുത്തിടെയായി 80 ശതമാനം എടിഎമ്മുകളിലും ഒഴിഞ്ഞ കുപ്പി മാത്രമാണുള്ളത്. എടിഎം മെഷീനുകള്‍ ദിവസവും അണുവിമുക്തമാക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നിരിക്കെ സാനിട്ടൈസറുകള്‍ കൂടി ഇല്ലാതാകുന്നതോടെ ഭീതി ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: