ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ചും വാക്സിന് വിതരണം സംബന്ധിച്ചും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരേ കര്‍ശന നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ കോവിഡ് അവസ്ഥയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കില്‍ പരിഭ്രാന്തി പരത്തുന്നതായി കരുതപ്പെടുന്ന നൂറോളം പോസ്റ്റുകളും വാര്‍ത്തകളും നീക്കംചെയ്യാന്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കോവിഡ് അവസ്ഥയെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ചില ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് കണക്കിലെടുത്ത് നൂറോളം പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ അക്കൗണ്ടില്‍ നിന്ന് രണ്ടിലധികം വ്യാജ വാര്‍ത്തകളോ വിവരങ്ങേേളാ പ്രചരിപ്പിക്കാല്‍ ആ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്കും മരവിപ്പിക്കുമെന്നും ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി. നാലിലധികം വ്യാജം വാര്‍ത്തകള്‍ പ്രചരിപ്പിത്താല് ഏഴ് ദിവസത്തെക്ക് അക്കൗണ്ട് മരവിപ്പിക്കും. അതില്‍ കൂടുതല്‍ ആണെങ്കില്‍ അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്യും. കോവിഡ് വ്യാപനത്തിനപ്പുറം വാക്സിന്, ഓക്സിജന്‍ വിതരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്ത്രി പരത്താന്‍ ഒരു കൂട്ടര് കരുതിക്കൂട്ടി ശ്രമം നടത്തുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: