തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് മെയ് ,ജൂണ്‍ മാസങ്ങളില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്താന്‍ ബാലഗോകുലം തീരുമാനിച്ചു. നിലവിലുള്ള എല്ലാ ഗോകുലങ്ങളും മായാഗോകുലരൂപത്തിലേക്കു മാറും. ഭൂമിപോഷണ യജ്ഞത്തില്‍ സജീവ പങ്കകാളിത്തം വഹിക്കാനും സംസ്ഥാന നിര്‍വാഹകസമിതി തീരുമാനിച്ചു. ഗോകുലം താലൂക്ക് തലങ്ങളില്‍ ഭൂമിപോഷണ യജ്ഞത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. രചനാമത്സരങ്ങള്‍ , തൈകള്‍ തയ്യാറാക്കല്‍, മണ്ണറിവുകള്‍ ശേഖരിക്കല്‍ , പ്ലാസ്റ്റിക് നിവാരണം മുതലായ നടപ്പാക്കും.
ഗോകുലം പ്രവര്‍ത്തിക്കുന്ന ഓരോ സ്ഥലത്തും സ്ഥാനീയസമിതി ഗ്രൂപ്പ് ഉണ്ടാക്കും.. ഇതില്‍ ഗോകുലസമിതി, പ്രവര്‍ത്തകസമിതി, രക്ഷാകര്‍ത്തൃസമിതി, മണ്ഡല് , താലൂക്ക് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തും.
മൂന്നു മാസത്തേക്കുള്ള പാഠ്യവസ്തു ജില്ലകള്‍ അടിയന്തിരമായി തയ്യാറാക്കും. ഗൃഹവാസകാലം സാംസ്ക്കാരിക വിദ്യാഭ്യാസത്തിനു പ്രയോജനപ്പെടുത്തുക എന്ന ആശയമാണ് നമുക്കുള്ളത്. മാതൃഭാഷ , പ്രകൃതിപാഠം, ചരിത്രകഥകള്‍, യോഗ, ധാര്മ്മികഗ്രന്ഥങ്ങള് എന്നീ അഞ്ചു മേഖലകളില്‍ നിന്നാണ് ഉചിതമായ പാഠ്യവസ്തുക്കള്‍ തയ്യാറാക്കുക.
കുട്ടികളുടെ പ്രതിഭാപ്രകടനം, കൈയെഴുത്തുമാസിക പ്രകാശനം എന്നിവ ഉള്‍പ്പെടെ ഗോകുലവാര്ഷികങ്ങള് ഓണ്‍ലൈനില്‍ നടത്തും. മെയ് 15 വരെയാണ് സമയം. അതിനു മുമ്പായി സ്ഥാനീയസമിതി നിര്‍ബന്ധമായി ചേരും. മെയ് 31 നുള്ളില്‍ താലൂക്ക് വാര്ഷികബൈഠക്കും ജൂണ്‍ മാസത്തില്‍ ജില്ലാ വാര്‍ഷികസമ്മേളനവും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തും
മെയ് 10 മുതല്‍ ജൂണ്‍ 19 വരെ മയില്‍പ്പീലി പ്രചാരകാലം ആചരിക്കും.
ആര്. പ്രസന്നകുമാര്‍ അധ്യക്ഷം വഹിച്ചു.കെ എന്‍ സജികകുമാര്, പി കെ വിജയ രാഘവന്, എ. രഞ്ജുകുമാര്‍,ടി.എസ് അജയകുമാര്‍ ഡോ.എന്‍. ഉണ്ണികൃഷ്ണന്,സി. അജിത്, യു. പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: