ന്യൂദല്‍ഹി: രാജ്യത്ത് ആശുപത്രിയിലേയ്ക്കുള്ള ഓക്സിജന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി 551 പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കും. ഇതിന് ആവശ്യമായ തുക പിഎം കെയര്‍ ഫണ്ടില്‍ നിന്നും നല്‍കും. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അടിയന്തിരമായി പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നത്.
ജില്ലാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ കീഴിലാകും പ്ലാന്റുകള്‍ സ്ഥാപിക്കുക. ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടുകൂടി ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ ലഭ്യതയില്‍ ഓരോ ജില്ലയും സ്വയം പര്യാപ്തമാകും. കോവിഡ് രോഗികള്‍ക്കും മറ്റ് ഓക്സിജന്‍ സഹായമുള്ള രോഗികള്‍ക്കും ഓക്സിജന്‍ ഉറപ്പുവരുത്തും.
മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ അധികമായി സ്ഥാപിക്കുന്നതിനായി പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് ഈ വര്‍ഷം ആദ്യം 201.58 കോടി രൂപ അനുവദിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള തുക ആദ്യമേ ലഭിച്ചിരുന്നതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: