ന്യൂദല്‍ഹി: ദല്‍ഹിയില്‍ തുടരുന്ന ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി. കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് ഉയര്ന്നുനില്ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. കൊറോണ ഇപ്പോഴും നാശം വിതയ്ക്കുകയാണെന്ന് തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ലോക്ഡൗണ്‍ വധിപ്പിക്കണമെന്നാണ് പൊതുജന അഭിപ്രായം. അതുകൊണ്ട് ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയിരിക്കുന്നുവെന്നും കെജ്രിവാള് അറിയിച്ചു. മുന്‍പില്ലാത്തവിധം 36 മുതല്‍ 37 ശതമാനം വരെയാണ് പോസിറ്റിവിറ്റിനിരക്ക്. ഓക്സിജന്‍ വിഹിതം വീണ്ടും വര്‍ധിപ്പിച്ചുവെങ്കിലും എത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യതലസ്ഥാനത്തെ ഓക്സിജന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: