മുംബൈ: ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ക്രിസ് മോറിന്റെ മിന്നുന്ന ബൗളിങ്ങിന് മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിങ്നിര തകര്‍ന്നു. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 133 റണ്‍സെ നേടാനായുള്ളൂ. ക്രിസ് മോറിസ് നാല് ഓവറില്‍ 23 റണ്‍സിന് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ജയ്ദേവ് ഉനദ്ഘട്ട്, ചേതന്‍ സക്കരിയ, മഷ്താഫിസുര് റഹ്മാന് എന്നിവര്‍ ഓരോ വിക്കറ്റ്് എടുത്തു.
നാലിന് 61 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ രാഹുല്‍ ത്രിപാഠിയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നാണ് 133 റണ്‍സിലെത്തിച്ചത്.് ത്രിപാഠി 26 പന്തില്‍ ഒരു ഫോറും രണ്ട് സിക്സറും സഹിതം 36 റണ്‍സ് എടുത്തു. ദിനേശ് കാര്‍ത്തിക് 24 പന്തില്‍ 25 റണ്‍സ് എടുത്തു. നാലു ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഇന്നിങ്സ്.
കൊല്‍ക്കത്തയുടെ തുടക്കം മോശമായി. പതിനൊന്ന്് റണ്‍സിന് ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി. ജോസ് ബട്ലറുടെ നേരിട്ടുള്ള ത്രോയില്‍ ഗില്ല് റണ്‍ഔട്ടായി. പത്തൊമ്പത് പന്ത് നേരിട്ട ഗില്‍ ഒരു ബൗണ്ടറി അടിച്ചു. ആദ്യ വിക്കറ്റ് നിലംപൊത്തുമ്പോള്‍ കൊല്‍ക്കത്തയുടെ സ്്കോര്‍ബോര്‍ഡില്‍ 24 റണ്‍സ് മാത്രം. ഗില്ലിന് പിന്നാലെ ഇതര ഓ്പ്പണറായ നിതീഷ് റാണയും പുറത്തായി. സകരിയയുടെ പന്തില്‍ സഞ്്ജു സാംസണ് ക്യാച്ചെടുത്തി. ഇരുപത്തിയഞ്ച് പന്ത് നേരിട്ട നിതീഷ് റാണ ഒരു ഫോറും ഒരു സിക്സറും സഹിതം 22 റണ്‍സ് എടുത്തു.
സുനില്‍ നരെയ്നും (6) ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും പൊരുതാതെ കീഴടങ്ങിയതോടെ കൊല്‍ക്കത്ത നാല് വിക്കറ്റിന് 61 റണ്‍സെന്ന ദുരവസ്ഥയിലായി. രാഹുല്‍ ത്രിപാഠിയും ദിനേശ് കാര്‍ത്തിക്കും ഒത്തുചേര്‍ന്നതോടെ കൊല്‍ക്കത്തയുടെ സ്കോര്‍ ഉയര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുപ്പത്തിയാറ് റണ്‍സ് എടുത്ത ത്രിപാഠി ഒടുവില്‍ മുസ്താഫിസുര്‍ റഹ്മാന്റെ പന്തില്‍ പുറത്തായി.
ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: