തിരുവനന്തപുരം: ലാവ്‌ലിൻ ഇന്ത്യ മേധാവികളെ ചോദ്യം ചെയ്യാൻ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ആലോചിക്കുന്നു. ഇതിനുള്ള നീക്കം തുടങ്ങിയതായും അറിയുന്നു. കമ്പനിയ്‌ക്കെതിരായ ഇഡി നടപടികൾ തടയണമെന്നാവശ്യപ്പെട്ടാണ് ലാവലിൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് ഇഡിയെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഇഡിയെ പ്രതിക്കൂട്ടിലാക്കുക എന്ന ലക്ഷ്യത്തോടെ ലാവ് ലിന്‍ പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം നടത്തിയതോടെയാണ് ഇഡിയും കടന്നാക്രമണം നടത്താന്‍ തീരുമാനിച്ചത്. ക്രൈം പത്രാധിപർ ടി.പി. നന്ദകുമാര്‍ നല്‍കിയ പരാതിയിലാണ് എസ്എൻസി ലാവലിൻ പ്രതിനിധികളെ ചോദ്യം ചെയ്യാൻ ഇഡി ആലോചിക്കുന്നത്. കമ്പനി വൈസ് പ്രസിഡന്‍റ് , ഫിനാൻസ് ഹെഡ് എന്നിവരെ ചോദ്യം ചെയ്തേക്കുമെന്ന് അറിയുന്നു.
എസ്എൻസി ലാവലിൻ എഞ്ചിനീയറിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മേധാവി കളെയാണ് ചോദ്യം ചെയ്യുക. കമ്പനിയുടെ രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധനാ വിധേയമാക്കും. കമ്പനിയുമായി ബന്ധപ്പെട്ട ഏഴ് ഡോക്യുമെന്‍റുകൾ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കേസില്‍ ലാവലിന് ഇതിനോടകം 4 തവണ ഇഡി സമൻസ് അയച്ചിരുന്നു. ഫെബ്രുവരി 25, മാർച്ച് 10, 16, ഏപ്രിൽ 8 തീയതികളിലാണ് സമൻസ് അയച്ചത്. എന്നാല്‍ ഇതിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: