Categories: Defence

പ്രാദേശികതലത്തില്‍ സൈന്യം പ്രവര്‍ത്തിക്കും; സേനാ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രവര്‍ത്തനം വിലയിരുത്തി രാജ്‌നാഥ് സിംഗ്

ഇതിനൊപ്പം കരസേന കൂടി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജ്ജമാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Published by

ന്യൂദല്‍ഹി: കൊറോണ രോഗവ്യാപനം തടയാന്‍ സേനാ വിഭാഗങ്ങള്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.  പ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ വിലയിരുത്തുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.  

വിവിധ പ്രദേശങ്ങളില്‍ നിന്ന് ഓക്‌സിജന്‍ എയര്‍ലിഫ്റ്റ് ചെയ്ത് എത്തുക്കുന്ന തിരക്കിലാണ് വ്യോമസേന. ഇതിനൊപ്പം കരസേന കൂടി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജ്ജമാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.  

ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ഷീഫ് ജനറല്‍ എംഎം നരവാണെ, നേവി ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ്, ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി സതീഷ് റെഡ്ഡി എന്നിവരുമായി രാജ്‌നാഥ് സിംഗ് തുടങ്ങീ പ്രതിരോധ ഉദ്യോഗസ്ഥന്മാരുമായി അദേഹം ചര്‍ച്ച നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts