Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാത്തിരിക്കുന്നത് വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം

മണ്ഡലത്തിലെ ജനങ്ങൾ പോസിറ്റീവ് ആറ്റിറ്റിയൂഡ് ഉള്ളവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 07:47 pm IST
in Thiruvananthapuram

തെരഞ്ഞെടുപ്പ് കഴിഞ്ഞു. സിറ്റിങ് എംഎൽഎമാരും സ്ഥാനമൊഴിഞ്ഞവരും കഴിഞ്ഞകാലത്തെ തങ്ങളുടെ പ്രവർത്തനത്തിന് ജനങ്ങൾ നൽകിയ വിധിയെഴുത്തിനായി മെയ് 2 എന്ന ദിനം കാത്തിരിക്കുകയാണ്. മേയർ സ്ഥാനത്തു നിന്നും എംഎൽഎ പദവിയിലെത്തിയ യുവ സാമാജികനായ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവ് മണ്ഡലത്തിൽ തനിക്ക് ചെയ്യാനായതും പൂർത്തിയാക്കാനാവാതെ പോയതുമായ കാര്യങ്ങളും മണ്ഡലത്തിലെ അനുഭവങ്ങളും ജന്മഭൂമിയോട് പങ്കുവയ്‌ക്കുന്നു.

മണ്ഡലത്തിൽ മികച്ച അനുഭവം

എംഎൽഎ എന്നുള്ള നിലയിൽ മെയ് വരെയുള്ള കാലയളവിൽ വെറും 17 മാസങ്ങളാണ് എനിക്കു ലഭിച്ചത്. അതിൽ തന്നെ 6-7 മാസം ലോക്ഡൗണും മറ്റുമായി പോയി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനങ്ങൾ പൊതുവിൽ പോസിറ്റീവ് കാഴ്ചപ്പാടുള്ളവരാണ്.  

എംഎൽഎയായപ്പോൾ സ്ഥിരം തലവേദനയായ പരാതി ഇവിടത്തെ കുടിവെള്ളപ്രശ്‌നമായിരുന്നു. കാലങ്ങളായുള്ള ഈ പരാതി പരിഹരിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. പരാതി പറഞ്ഞ പലരും പ്രശ്‌നപരിഹാരത്തിനുശേഷം വിളിച്ചു നന്ദി പറഞ്ഞത് സന്തോഷകരമായ അനുഭവമായിരുന്നു.  

ജനങ്ങൾ ഉന്നയിച്ച പ്രധാന  ആവശ്യങ്ങളും  സ്വീകരിച്ച നടപടികളും

കുടിവെള്ള പ്രശ്‌നവും റോഡ് നവീകരണവും കൂടുതൽ ഉയർന്നുവന്ന പരാതികളായിരുന്നു. ഇവ രണ്ടും പരിഹരിക്കുന്നതിനാണ് ചുരുങ്ങിയ കാലയളവിൽ ശ്രമിച്ചത്. 110 റോഡുകൾ നവീകരിക്കാനായി.  

ദീർഘകാലാടിസ്ഥാനത്തിൽ ജനങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യം വട്ടിയൂർക്കാവ് ജംഗ്ഷന്റെ വികസനമായിരുന്നു. അതിനുവേണ്ട ഭരണനടപടികൾക്ക് തുടക്കം കുറിക്കാനായി.  

മുടങ്ങിക്കിടന്ന കുലശേഖരം പാലം പണി ആരംഭിക്കാനായി. ഏകദേശം 80 ശതമാനം പണി പൂർത്തിയായി. കൊവിഡ് കാലത്തും കാര്യക്ഷമമായി പ്രവർത്തിക്കാനായി എന്നാണ് വിശ്വാസം. മണ്ഡലത്തിൽ കൃഷി പ്രോത്സാഹിപ്പിച്ചു. തരിശുനിലങ്ങളിൽ കൃഷിയിറക്കി.  

കമ്യൂണിറ്റി കിച്ചൺ വഴി കൊവിഡ് കാലത്ത് എല്ലായിടത്തും സഹായമെത്തിക്കാൻ ശ്രമിച്ചു. ഹോമിയോ, സിദ്ധ, ആയുർവേദ ചികിത്സ ലഭ്യമാക്കി. കൃഷി പണിക്കാരെയും പണിക്കാവശ്യമായ ഉപകരണങ്ങളും വിത്തുക്കളും വീടുകളിലെത്തിക്കുക എന്ന ജനങ്ങളുടെ ആശയം ഫീസ്റ്റ എന്ന മൊബൈൽ ആപ്പിലൂടെ സാധ്യമാക്കാനായി.

ഏറെ ആഗ്രഹിച്ച,  നടപ്പാക്കാൻ  കഴിയാതെ പോയ പദ്ധതി

ഏറെ ആഗ്രഹിക്കുന്ന, എന്നാൽ സമയപരിധി മൂലം നടപ്പാക്കാൻ ആവാതെ പോയത് വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം തന്നെയാണ്. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് പദ്ധതിക്ക് കൃത്യമായ ആസൂത്രണമുണ്ടാക്കാനായി. സ്ഥലമെടുപ്പിനുവേണ്ടി രണ്ട് നോട്ടിഫിക്കേഷൻ പൂർത്തിയാക്കി. ഇനി വില മൂല്യനിർണയവും നഷ്ടപരിഹാരം നൽകലിലേക്കും കടക്കണം. 314 കോടിയുടെ പദ്ധതിയാണ് കിഫ്ബി സഹായത്തോടെ തയാറാക്കിയിരിക്കുന്നത്. ശാസ്തമംഗലത്തുനിന്നും വഴയിലയിലേക്കും പേരൂർക്കടയിലേക്കും 18.5 മീറ്റർ വീതിയിൽ റോഡ് നിർമാണമുണ്ട്. ഇതിന് കേരളറോഡ് ഫണ്ട് ബോർഡുമായി ധാരണയായി. ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാൻ വാണിജ്യസമുച്ചയം പണിയുന്നതിന് ട്രിഡയുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ഇതിന്റെ ഡിപിആർ തയാറാക്കുകയാണ്.

എംഎൽഎ എന്ന നിലയിൽ   മോശം അനുഭവം

അങ്ങനെയൊരു അനുഭവം പറയാനില്ല. ചുരുങ്ങിയ കാലയളവിൽ സന്തോഷം തോന്നുന്ന നിമിഷങ്ങളാണുള്ളത്. നേരത്തെ പറഞ്ഞപോലെ മണ്ഡലത്തിലെ ജനങ്ങൾ പോസിറ്റീവ് ആറ്റിറ്റിയൂഡ് ഉള്ളവരാണ്.

പുതിയ എംഎൽഎ  ചെയ്യണമെന്ന്  ആഗ്രഹിക്കുന്നത്

തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണം എന്നതാണ് ആഗ്രഹം.1123 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. പട്ടം ഫ്‌ളൈഓവർ, പേരൂർക്കട ഫ്‌ളൈഓവർ, ജനറൽ ആശുപത്രിയിൽ 138 കോടി രൂപയുടെ വികസനം, ശാസ്തമംഗലം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ മിനി സിവിൽ സ്റ്റേഷനുകൾ, കുടപ്പനക്കുന്ന്  കളക്‌ട്രേറ്റ് ജംഗ്ഷന്റെ വികസനം എന്നിവയൊക്കെ നടപ്പാക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.