ന്യൂദല്‍ഹി :ലോകത്തെ ഏറ്റവും വലിയ സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി രാജ്യത്ത് വിതരണം ചെയ്ത കോവിഡ് 19 വാക്സിന് ഡോസുകളുടെ എണ്ണം ് 13.83 കോടി കവിഞ്ഞു.
രാജ്യത്ത് ഇതുവരെ നല്കിയ വാക്സിന് കുത്തിവയ്പ്പിന്റെ 58.92 ശതമാനവും എട്ട് സംസ്ഥാനങ്ങളിലാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29 ലക്ഷത്തിലധികം വാക്സിന് ഡോസുകള്‍ നല്കി.
രാജ്യത്തിതുവരെ 1,38,67,997 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 83.49%. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,19,838 പേര് രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയവരില്‍ 82.94% പത്ത് സംസ്ഥാനങ്ങളിലുള്ളവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,46,786 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ദില്ലി, കര്‍ണാടക, കേരളം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന് എന്നിവയുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് 74.15% പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ടയിലാണ്. 66,836 പുതിയ കേസുകള്‍. ഉത്തര്‍പ്രദേശില്‍ 36,605 കേസുകളും കേരളത്തില്‍ 28,447 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
പന്ത്രണ്ട് സംസ്ഥാനങ്ങള്‍ ദിവസേനയുള്ള പുതിയ കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു.
ഇന്ത്യയിലെ ആകെ സജീവ കേസുകളില്‍ 66.66% മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്ഥാന്, ഗുജറാത്ത്, കേരളം എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ്.
ദേശീയ മരണനിരക്ക് കുറയുന്നു.നിലവില്‍ 1.14% ആണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,624 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പതിനൊന്ന് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കോവിഡ് 19 മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഡാക്ക്, ദാദ്ര നഗര്‍ ഹവേലി ആന്‍ഡ് ദാമന്‍ ദ്യു, ത്രിപുര, മേഘാലയ, മിസോറം, ലക്ഷദ്വീപ്, സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ് സമൂഹം, അരുണാചല്‍ പ്രദേശ് എന്നിവയാണ് അവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: