വാഷിംഗ്ടണ്‍: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് വാക്സിന് നിര്‍മ്മാണത്തിന് വേണ്ട അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് ജലിന പോര്‍ട്ടറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിനിടയില്‍ വ്യക്തമാക്കിയത്.
കോവിഡ് വാക്സിന് ഉണ്ടാക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കളില്‍ യുഎസ് വിലക്ക് പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജലിന പോര്‍ട്ടറുടെ ഈ മറുടപി. ‘അത്യാവശ്യ സാധനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നത് സുഗമമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. വിതരണത്തിലെ തടസ്സങ്ങള്‍ നീക്കാനും ശ്രമം നടക്കുന്നു. കോവിഡിനെതിരായ യുദ്ധം കാര്യക്ഷമമാക്കാന്‍ നടത്താന്‍ ഇന്ത്യയിലെ ഞങ്ങളുടെ പങ്കാളികളുമായും ഞങ്ങള്‍ തുടര്‍ന്നും സഹകരിക്കും,’ അവര്‍ പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് സാഹചര്യം ആഗോളതലത്തില്‍ തന്നെ ആശങ്കയുളവാക്കുന്നതാണ്. അതേ സമയം അസംസ്കൃത വസ്തുക്കളുടെ വിതരണം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ ഒന്നുമില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ സെക്രട്ടറി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയ കാര്യവും ജലിന പരാമര്‍ശിച്ചു: ‘സെക്രട്ടറി ബ്ലിങ്കന്‍ ഇന്ത്യയിലെ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയെ ഒന്നിച്ച് നേരിടാന്‍ ഞങ്ങള്‍ എല്ലാ തലത്തിലും ഇന്ത്യയുമായി യോജിച്ച പ്രവര്‍ത്തിക്കും’.
നേരത്തെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോകവ്യാപാരസംഘടനയോട് കോവിഡ് വാക്സിന്, രോഗനിര്‍ണ്ണയ സാമഗ്രികള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അവശ്യമായ ചില വസ്തുക്കളിന്മേലുള്ള ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച തടസ്സങ്ങള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: