മുംബൈ: ബലംപ്രയോഗിച്ച് മാസം തോറും 100 കോടി രൂപ വീതം 1750 ബാറുകളില്‍ നിന്നും പിരിക്കാന്‍ മഹാരാഷ്ട്ര പൊലീസിന് ഉത്തരവ് നല്കിയ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി മന്ത്രിസ്ഥാനം രാജിവെച്ചൊഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെ തെളിവുകള്‍ തേടി സിബി ഐ റെയ്ഡ് നടത്തി.
മുന്‍ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിംഗാണ് അനില്‍ ദേശ്മുഖിനെതിരെ ബലംപ്രയോഗിച്ചും പണം പിരിക്കണമെന്ന നിര്‍ദേശം നല്‍കിയെന്ന ആരോപണം ഉന്നയിച്ചത്. നേരത്തെ ഏപ്രില്‍ 14ന് സിബി ഐ അനില്‍ ദേശ്മുഖിനെ ചോദ്യം ചെയ്തിരുന്നു. നേരത്തെ അനില്‍ ദേശ്മുഖിന്റെ രണ്ട് അനുയായികളെയും സിബി ഐ ചോദ്യം ചെയ്തിരുന്നു. പരംബീര്‍ സിംഗും നേരത്തെ നിര്‍ണ്ണായകമായ ചില തെളിവുകള്‍ സിബി ഐയ്ക്ക് നല്‍കിയിരുന്നു.
ഇതിനിടെ അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ എത്തിച്ച കേസില്‍ സസ്പെന്റ് ചെയ്യപ്പെട്ട ക്രൈംബ്രാഞ്ച് എസ് ഐ സച്ചിന് വാസെയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് പ്രദീപ് ശര്‍മ്മയെയും എന്‍ ഐഎ ചോദ്യം ചെയ്തു.
മുംബൈ ഹൈക്കോടതിയാണ് അനില്‍ ദേശ്മുഖിന്റെ കേസില്‍ ഇടപെടാന്‍ സിബി ഐയ്ക്ക് അനുവാദം നല്‍കിയത്. സിബിഐ യെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന പരംബീര്‍ സിംഗിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഈ വിധിക്കെതിരെ അനില്‍ ദേശ്മുഖ് സുപ്രീംകോടതിയില്‍ പോയെങ്കിലും ഹൈക്കോടതി വിധി അംഗീകരിക്കുകയായിരുന്നു സുപ്രിംകോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: