കൊല്ലം: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. ഇന്നലെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ആകെ 1080 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പ്പറേഷനില്‍ 190 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍, മങ്ങാട് പ്രദേശങ്ങളില്‍ 13 വീതവും. കരിക്കോട്-12, ആശ്രാമം-10, കാവനാട്-ഒന്‍പത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-45, പുനലൂര്‍-41, കൊട്ടാരക്കര-13, പരവൂര്‍-എട്ട്. ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 34 വീതവും നെടുമ്പന-33, അഞ്ചല്‍, കൊറ്റങ്കര ഭാഗങ്ങളില്‍ 28 വീതവും തഴവ-27, തൊടിയൂര്‍-26, കുലശേഖരപുരം-24, പന്മന, ചവറ ഭാഗങ്ങളില്‍ 20 വീതവും പത്തനാപുരം, പൂയപ്പള്ളി, ഇട്ടിവ ഭാഗങ്ങളില്‍ 19 വീതവും പവിത്രേശ്വരം, ശൂരനാട് സൗത്ത്, പൂതക്കുളം പ്രദേശങ്ങളില്‍ 18 വീതവും തൃക്കോവില്‍വട്ടം-17, തൃക്കരുവ, കരീപ്ര ഭാഗങ്ങളില്‍ 15 വീതവും, ക്ലാപ്പന, തെന്മല, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ 14 വീതവും നീണ്ടകര, മയ്യനാട്, ചിതറ, എഴുകോണ്‍ പ്രദേശങ്ങളില്‍ 13 വീതവും ആലപ്പാട്, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ 12 വീതവും പിറവന്തൂര്‍, ഇടമുളയ്ക്കല്‍ പ്രദേശങ്ങളില്‍ 11 വീതവും ചാത്തന്നൂര്‍, പെരിനാട് ഭാഗങ്ങളില്‍ 10 വീതവുമാണ് രോഗബാധിതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: