ന്യൂദല്‍ഹി : ഓക്സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവെച്ച് കൂടിയ വിലയ്ക്ക് വില്ക്കാന് ശ്രമം. ദല്‍ഹി ദസ്രത്ത് പുരിയിലെ വീട്ടില്‍ നിന്നാണ് സിലിണ്ടറുകള്‍ കണ്ടെത്തിയത്. 48 ഓക്സിജന്‍ സിലിണ്ടറുകളാണ് ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയത്. രാജ്യത്ത് ഓക്സിജന്് ക്ഷ്മം അനുഭവപ്പെടുകയും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലുമാണ് ഇത്തരത്തില്‍ വീട്ടില്‍ നിന്നും ഓക്സിജന്‍ പിടികൂടിയത്.
32 വലിയ ഓക്സിജന്‍ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളുമാണ് ഇയാളുടെ പക്കലുണ്ടായിരുന്നതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു. വീട്ടില്‍ അനധികൃതമായി ഓക്്സിജന്‍ സിലണ്ടറുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ആവശ്യക്കാര്‍ക്ക് ഇയാള്‍ ചെറിയ സിലിണ്ടറുകള്‍ 12,500 രൂപയ്ക്കാണ് വിറ്റിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ കോടതിയില്‍ ഹാജരാക്കും, അതിനുശേഷം ആവശ്യമുള്ള ആശുപത്രികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ദല്‍ഹി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: