Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹൃദയത്തിലെ നന്മ മോനിയെ വലച്ചത് എട്ട് വര്‍ഷം… നിയമ പാലകര്‍ കാണാത്ത മനുഷത്വം നീതിപീഠം കണ്ടു; മോനി കുറ്റവിമുക്തനായി

കാറപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരുമില്ലാതെ ചോരവാര്‍ന്ന് മരിച്ച തന്റെ സഹോദരന്റെ മുഖമാണ് പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത്. അപകടത്തില്‍പ്പെട്ട വ്യക്തിയെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയില്‍ പോലീസില്‍ വിവരമറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 09:53 am IST
in Alappuzha
മോനി വര്‍ഗീസ്

മോനി വര്‍ഗീസ്

ചെങ്ങന്നൂര്‍: റോഡില്‍ ചോരയില്‍ കുളിച്ച് പിടയുന്ന ഒരു മനുഷ്യ ജീവനോട് കാട്ടിയ കരുണ എട്ടു വര്‍ഷമാണ് കുടശ്ശനാട് പ്രെയ്സ് കോട്ടേജില്‍ മോനിവര്‍ഗ്ഗീസ് (57) കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് കോടതി വ്യവഹാരങ്ങളില്‍ കുടുക്കിയത്.  ഒടുവില്‍ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്തിന്റെ ഹൃദയനന്മ തിരിച്ചറിഞ്ഞ് വെറുതെ വിട്ടു. 2013 ജനുവരി 31ന് രാത്രി ഏഴുമണിയോടെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നതെന്ന്  മോനി വര്‍ഗ്ഗീസ് പറഞ്ഞു.

 കോട്ടയത്ത് നിന്നും പ്രായമായ ബന്ധുവായ സ്ത്രീക്കൊപ്പം കാറില്‍ കുടശ്ശനാട്ടേക്ക്  പോകും വഴി മുളക്കുഴ ഷാപ്പുപടിക്ക് സമീപം ഒരാള്‍ക്കൂട്ടം കണ്ട് വാഹനം നിര്‍ത്തി. അപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച്ച് പിടയുന്ന ഒരാളും അയാള്‍ക്ക് ചുറ്റും നിന്ന് കാഴ്ച കാണുന്ന ആള്‍ക്കൂട്ടവുമായിരുന്നു അവിടെ. കാറപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരുമില്ലാതെ ചോരവാര്‍ന്ന് മരിച്ച തന്റെ സഹോദരന്റെ മുഖമാണ് പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത്. അപകടത്തില്‍പ്പെട്ട വ്യക്തിയെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയില്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നീട്  ഇയാളെ തന്റെ കാറില്‍ കയറ്റി   മുളക്കുഴയിലെത്തിച്ചു.  ആശുപത്രിയിലെത്തി 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആള്‍ മരിച്ചു. മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ചു പോകാതെ ബന്ധുക്കളും പോലിസുമെത്തിയ ശേഷം വിവരം ധരിപ്പിച്ച് മടങ്ങാനായി അവിടെ തന്നെ നിന്നു. ഈ തീരുമാനമാനമാണ് പിന്നീട് എട്ടു വര്‍ഷക്കാലം  തന്റെ ജീവിതത്തെ പിടിച്ചുലച്ചതെന്ന് മോനി പറഞ്ഞു.

താന്‍ തന്നെ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചെങ്ങന്നൂര്‍ പോലീസ് മോശമായ ഭാഷയില്‍ സംസാരിക്കുകയും തന്നേയും ബന്ധുവായ വൃദ്ധയേയും ജീപ്പില്‍ കയറ്റി ചെങ്ങന്നൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. അവിടെ എത്തിയ ഉടനെ കൈയ്യിലുണ്ടായിരുന്ന മൊബൈലും വാച്ചും സ്വര്‍ണ്ണ മോതിരവും ഊരി വാങ്ങി. കുറ്റവാളിയോടെന്ന പോലെ സ്റ്റേഷന്റെ ഒരു മൂലയിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു.  വലിയൊരു കേസിലാണ് അകപ്പെട്ടിരിക്കുന്നത് അയ്യായിരം രൂപ തന്നാല്‍ വെറുതെ വിടാം എന്നും എസ്‌ഐ ധരിപ്പിച്ചു.

ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന് പണം നല്‍കുന്നത് എന്തിനാണെന്ന ചിന്തയാണ് മനസ്സില്‍ ഉണ്ടായത്. ഇതു കൊണ്ടു  തന്നെ ശബ്ദം ഉയര്‍ത്തി  ഇക്കാര്യം ചോദിച്ചു.   ഇതില്‍ രോഷാകുലരായി പോലീസ് അടിക്കാന്‍ കൈയ്യോങ്ങി. ശരിക്കും ഭയന്നു പോയതാന്‍ പിന്നീട് ഭാര്യാപിതാവിനെ വിവരം അറിയിച്ചു. അദ്ദേഹം എത്തി പോലിസിനോട്  സംസാരിച്ചു. രണ്ടായിരം രൂപ പോലീസിന് നല്‍കി. ഇതേ തുടര്‍ന്ന്  ബന്ധുവായ സ്ത്രീയെ രാത്രി 11 മണിയോടെ വിട്ടു.   നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തന്നെയും സ്റ്റേഷനില്‍ നിന്ന് വിട്ടുമെന്നാണ് പൊലിസ്  പറഞ്ഞത്. എന്നാല്‍ 24 മണിക്കൂറിനു ശേഷം തന്നെ കോടതിയില്‍ ഹാജരാക്കുകയാണ് ഉണ്ടായത്.  

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചെങ്കിലും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കേസാണ് ചുമത്തിയത്. കാല്‍നടയാത്രക്കാരനെ അലക്ഷ്യമായി കാര്‍ ഒടിച്ച് ഇടിച്ചു കൊന്നെന്നായിരുന്നു പോലീസ് ഭാഷ്യം. കൃത്രിമമായ തെളിവുകളും മരിച്ചയാളിന്റെ സഹോദരനെ ദൃക്സാക്ഷി എന്ന നിലയിലും പോലീസ് അവതരിപ്പിച്ചു. പക്ഷേ കെട്ടിച്ചമച്ച തെളിവുകളെല്ലാം നീതി പീഠത്തിന് മുന്നില്‍ പൊളിഞ്ഞു. പോലീസ് കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളാണ് എല്ലാമെന്ന് കോടതിക്ക് ബോധ്യമായി.

എട്ടുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ മാര്‍ച്ച് 20ന് ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്റേറ്റ് എസ്.ആര്‍. പാര്‍വ്വതി, മോനി വര്‍ഗ്ഗീസിനെ കുറ്റവിമുക്തമാക്കി വിധി പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ കോടതിയിലെ അഭിഭാഷകനായ ജോസഫ് ജോര്‍ജ്ജാണ് മോനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കുറ്റവിമുക്തനായെങ്കിലും തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടാന്‍ മോനി ഒരുക്കമല്ല. ഇവര്‍ക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മോനി.

ടി. എസ്. സനല്‍കുമാര്‍

Tags: courtaccidentMoni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

Kerala

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

India

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

India

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.