റോം, സിംഗപ്പൂര്‍, തായ്ലന്ഡ്, അടക്കം നിരവധി ചലച്ചിത്ര മേളകളില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ആര് ശ്രീനിവാസന് , എഡ്യുക്കേഷന്‍ ലോണ്‍, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സംവിധാനം ചെയ്യുന്ന മാടന് പൂര്‍ത്തിയായി.
സുരക്ഷിതമാകാനുള്ള ആഗ്രഹമാണ് വിശ്വാസം. യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന വിശ്വാസമാണ് അന്ധവിശ്വാസം. ഇത് രണ്ടും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ട് വിധത്തില്‍ നഷ്ടമാക്കുന്ന കഥയാണ് മാടന് എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
കൊട്ടാരക്കര രാധാകഷ്ണന്‍ , ഹര്‍ഷിതാ നായര്‍ , മിലന് , അനാമിക, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ , മുന്‍ഷി ഹരീന്ദ്രന്‍ , തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം – കിഷോര്‍ലാല്‍ , രചന – അഖിലന് ചക്രവര്‍ത്തി , എഡിറ്റിംഗ് – വിഷ്ണു കല്യാണി .പി ആര് ഓ – അജയ് തുണ്ടത്തില്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: