ബെംഗളൂരു: മികവുള്ള നിരവധി പരിശീലകര്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഐപിഎല്‍ അവരുടെ കഴിവ് വര്‍ധിപ്പിക്കുമെന്നും മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിച്ച പലരും മികച്ച പരിശീലകരാണെന്നും പറഞ്ഞു. ഒരു വര്‍ഷം അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം മത്സരങ്ങളാണ് ഇന്ത്യയില്‍ നടത്തുന്നത്. താരങ്ങളുടെ കഴിവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.
ലെവല്‍ 2 പരിശീലകരുടെ സാന്നിധ്യം ക്രിക്കറ്റിനെ സഹായിക്കും. അടിത്തട്ടില്‍ ക്രിക്കറ്റ് വളരാന്‍ ആഭ്യന്തര മത്സര പരിചയമുള്ളവരെയാണ് വേണ്ടത്. വസിം ജാഫര്‍, ബാലാജി, പവാര്‍, സെയ്റാജ് എന്നിവരെല്ലാം പരിശീലകരായി എത്തുന്നുണ്ട്. വനിത പരിശീലകര്‍ക്കുള്ള പരിശീലനവും ദേശീയ ക്രിക്കറ്റ് അക്കാദമി നല്‍കുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: