ചെന്നൈ: ദല്‍ഹി ക്യാപിറ്റല്‍സിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സ്പിന്നര്‍ അക്സര്‍ പട്ടേല്‍. കൊറോണയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന അക്സര്‍ പട്ടേല്‍ കഴിഞ്ഞ ദിവസമാണ് ദല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേര്‍ന്നത്. 20 ദിവസത്തെ നിരീക്ഷണത്തിന് ശേഷം നെഗറ്റീവായതോടെയാണ് ടീമിനൊപ്പം ചേര്‍ന്നത്. എല്ലാ മത്സരങ്ങളും മുടങ്ങാതെ കണ്ടിരുന്നെന്നും ദല്‍ഹി ജയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അക്സര്‍ പറഞ്ഞു.
ആരോഗ്യ ക്ഷമത വീണ്ടെടുക്കാന്‍ കടുത്ത പരിശീലനം വേണം. പരിശീലകന് റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്തുമെന്നും അക്സര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: