ന്യൂദല്‍ഹി: ക്രിസ് മോറിസിന് എന്തിന് ഇത്രയധികം തുക നല്കി? രാജസ്ഥാന് റോയല്‍സ് താരം ക്രിസ് മോറിസിനെതിരെ ചോദ്യവുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ്. മോറിസ് ലേലത്തില്‍ ലഭിച്ച തുകയ്ക്ക് നീതി പുലര്‍ത്തുന്നില്ലെന്നും അദ്ദേഹത്തിന് നല്കിയ തുക കൂടിപ്പോയെന്നും പീറ്റേഴ്സണ് പറഞ്ഞു. താനാണെങ്കില്‍ മോറിസിന് രാജസ്ഥാന് നല്കിയ തുകയുടെ പകുതി പോലും നല്‍കില്ലെന്നും ശരാശരി പ്രകടനം മാത്രമാണ് മോറിസില്‍ നിന്ന് പ്രതീക്ഷിക്കാനാകുന്നതെന്നും പീറ്റേഴ്സണ് പറഞ്ഞു. 16.25 കോടി രൂപയ്ക്കാണ് മോറിസിനെ രാജസ്ഥാന് സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയുടെ ദേശീയ ടീമില്‍ പോലും മോറിസ് ആദ്യ പരിഗണനയിലില്ല. അങ്ങനെയുള്ള മോറിസില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കരുത്. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതില്ല. സ്ഥിരതയില്ലാത്ത താരമാണ് മോറിസ്. ചില കളികളില്‍ മാത്രം മികവ് കാട്ടുന്ന മോറിസിന് രാജസ്ഥാന് റോയല്‍സ് നിരയില്‍ ശക്തി കൂട്ടാനാകില്ലെന്നും പീറ്റേഴ്സണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: