ന്യൂദല്‍ഹി: ഓക്‌സിജന്‍ വിതരണം സുഗമാക്കാന്‍ ടാങ്കറുകളുടെ നീക്കത്തിന് വ്യോമസേനയുടെ സേവനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചത് മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ്. നിര്‍ദ്ദേശം എത്തി മിനിറ്റുകള്‍ക്കുള്ളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് സൈനിക വിമാനങ്ങള്‍ തലങ്ങും വിലങ്ങും പറന്നതാണ് രാജ്യം കണ്ടത്.
പുതിയ കോവിഡ് ആശുപത്രികള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കല്‍, നിലവിലുള്ളവയുടെ ആവശ്യങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓക്‌സിജന്‍ സംഭരണികള്‍, സിലണ്ടറുകള്‍, അവശ്യ മരുന്നുകള്‍, വൈദ്യ ഉപകരണങ്ങള്‍ തുടങ്ങിയവ വ്യോമമാര്‍ഗം വിതരണം ചെയ്തു തുടങ്ങി.
ഇവയുടെ സുഗമമായ വിതരണം ഉറപ്പാക്കുന്നതിനു വേണ്ടി ഇന്ത്യന്‍ വ്യോമസേനയുടെ ചരക്ക് വിമാനങ്ങള്‍ ആയ C-17, C-130J, IL-76, An-32, Avro എന്നിവയുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. Chinook, Mi-17 ഹെലികോപ്റ്ററുകളും വിന്യസിക്കും.
ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലേയ്‌ക്ക്, കൊച്ചി, മുംബൈ, വിശാഖപട്ടണം, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരെയും വ്യോമമാര്‍ഗം IAF എത്തിച്ചുകഴിഞ്ഞു.
രാജ്യത്തെ ഓക്‌സിജന്‍ വിതരണ വേഗത വര്‍ധിപ്പിക്കുന്നത് പരിഗണിച്ചുകൊണ്ട് കാലിയായ ഓക്‌സിജന്‍ ടാങ്കറുകള്‍, C-17, IL-76 എന്നീ വിമാനങ്ങളുടെ സഹായത്തോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള
നിറയ്‌ക്കല്‍ കേന്ദ്രങ്ങളിലേക്ക് IAF എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
അതിനുപുറമേ ലേയില്‍ ഒരു അധിക കൊവിഡ് പരിശോധന സൗകര്യം സജ്ജമാക്കുന്നതിനായി ഓട്ടോ ക്ലേവ് മെഷീനുകള്‍, ബയോ സേഫ്റ്റി ക്യാബിനറ്റുകള്‍ അടക്കമുള്ളവ C-17, IL-76 എന്നീ വിമാനങ്ങളുടെ സഹായത്തോടെ വിതരണം ചെയ്തുകഴിഞ്ഞു.
ആവശ്യമെങ്കില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേനയുടെ ചരക്കു വിമാനങ്ങളും ഹെലികോപ്റ്റര്‍ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: