തിരുവനന്തതപുരം: അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ പ്രമുഖര്‍ തങ്ങളുടെ മുടി മുറിച്ചുനല്കുന്നത് വലിയ വാര്‍ത്തയായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും ബിഗ് ബോസ് താരം ഷിയാസ് കരിമും ഒക്കെ തങ്ങളുടെ കാര്‍ കൂന്തല്‍ മുറിച്ചു നല്‍കിയത് മാധ്യമങ്ങള്‍ ആവേശ വാര്‍ത്തയാക്കി. അതില്‍ പ്രചോദിതരായി നിരവധി പെണ്‍കുട്ടികള്‍ നീട്ടി വളര്‍ത്തിയ തങ്ങളുടെ മുടിയില്‍ കത്രിക വെച്ചു. രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗ് ലഭിക്കുമെന്ന ധാരണയില്‍ മുടി നല്കുന്നവര് വഞ്ചിപ്പിക്കപ്പെടുന്നതിന്റെ വാര്‍ത്തകളും വന്നു.
എന്നാല്‍ തിരുവനന്തപുരം ഹോളി എയിഞ്ചല്‍സ് സ്ക്കൂളിലെ ആറാം ക്ളാസുകാരി ആരാധ്യ മുടി മുറിച്ചത് വാര്‍ത്തയാകുമെന്നോ വഞ്ചിക്കപ്പെടുമെന്നോ കരുതിയില്ല. ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവര്‍ക്കായി എന്തു ചെയ്യാനാകും എന്നകൊച്ചു മനസ്സിലെ തോന്നല്‍. അതു ബന്ധുവായ ഒരാള്‍ രോഗം വന്നു മരിച്ചപ്പോള്‍ മനസ്സില്‍ വന്ന കാര്യം.
കൈയ്യില്‍ പണമില്ല. മുടി മുറിച്ചു കൊടുക്കുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്റെ മുടിയും കൊടുക്കാമോ എന്ന് അമ്മ അമ്പിളിയോട് ആരാധ്യ ചോദിച്ചു.
തമാശ എന്ന തോന്നലാണ് ആദ്യം ഉണ്ടായത്. അച്ഛന് വിനോദിനോടും ഇതേ കാര്യം ആവര്‍ത്തിച്ചപ്പോള്‍ ‘ അതിന് മുറിക്കാന്‍ മാത്രം മുടി ഇല്ലല്ലോ’ എന്ന ഉഴപ്പന് മറുപടിയില്‍ ആരാധ്യ തൃപ്തിയായില്ല.’ മുടി വളര്‍ത്തി മുറിക്കാം’ എന്നായി. മാതാപിതാക്കളുടേയും ചേച്ചി ദൃശ്യയുടേയും പിന്തുണയോടെ കൊച്ചു മിടുക്കി ലോക്ക് ഡൗണ്‍ സമയത്ത് തന്റെ തലമുടി വളര്‍ത്തി. 10 ഇഞ്ച് വളര്‍ന്നപ്പോള്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ചാരിറ്റബിള്‍ സസോസിയേഷന്റ ഹെയര്‍ ബാങ്കിലേക്ക് മുടി മുറിച്ചു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: