തിരുവനന്തപുരം: കൊറോണ കേസുകള്‍ രാജ്യത്ത് ഉയര്ന്നകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വാക്സിന് നയത്തിനെതിരെ സമരം ചെയ്യാന്‍ സിപിഎം. ഏപ്രില്‍ 28 ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് അറിയിച്ചു. അന്നേ ദിവസം വീടിന് മുന്നില്‍ ഇരുന്ന് പ്ലക്ക് കാര്ഡ്് പിടിച്ച് പ്രതിഷേധിക്കാനാണ് പാര്‍ട്ടിയുടെ നിര്‍ദേശം.
പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് എ വിജയരാഘവന് അഭ്യര്‍ത്ഥിച്ചു. വാക്സീന് ചലഞ്ച് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ ബാധ്യതയുണ്ടാക്കുമെന്നും വിജയരാഘവന് വ്യക്തമാക്കി. കേന്ദ്ര വാക്സിന് നയം വെല്ലുവിളിയെന്നാണ് സിപിഎം വിലയിരുത്തല്‍.
ഇന്നും സംസ്ഥാനത്ത് കൊ റോണ കണക്കുകള്‍ കാല് ലക്ഷം കടന്നു. സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 6,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: