ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൈഡസ് കാഡിലയുടെ വിരഫിന് മരുന്നിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്കി. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) ആണ് രാജ്യത്ത് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
ആന്റിവൈറല്‍ മരുന്നിന്റെ ഒരൊറ്റ ഡോസ് നല്‍കുന്നത് കൊവിഡ് രോഗത്തിന്റെ ചികിത്സയെ കൂടുതല്‍ സൗകര്യപ്രദമാക്കുമെന്നാണ് വിലയിരുത്തുന്നത്. കോവിഡ് മരുന്നിന് അനുമതി. കോവിഡ് പ്രതിരോധത്തിന് അടിയന്തിര ഉപയോഗത്തിനാണ് വിരഫിന് മരുന്നിന് ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്‍കിയത്. മരുന്ന് നല്കി ഏഴുദിവസത്തിനകം രോഗം ഭേദമായതായി കമ്പനി അവകാശപ്പെടുന്നു. വൈറസ് ബാധയുടെ തീവ്രത കുറഞ്ഞ രോഗികള്‍ക്കാണ് ഇത് കൂടുതല്‍ ഫലപ്രദം. രോഗികളില്‍ 91 ശതമാനം പേര്‍ക്കും ഏഴുദിവസത്തിനകം രോഗം ഭേദമായതായി കമ്പനി അറിയിച്ചു. ഇത് കൂടാതെ ഓക്ച
ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരെ ചികിത്സയ്ക്കാന് വേണ്ടി പത്തുവര്‍ഷം മുമ്പാണ് ഈ മരുന്ന് കമ്പനി വികസിപ്പിച്ചത്. ഈ മരുന്ന് നല്‍കുന്നതോടെ ഓക്സിജന്‍ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
നിലവില്‍ വൈറസിനെതിരെയുള്ള പ്രതിരോധത്തിന് മൂന്ന് വാക്സിനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആദ്യം ഓക്സഫഡ് വികസിപ്പിച്ച കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്‍കിയത്. അടുത്തിടെ റഷ്യയുടെ സ്പുട്നിക് ഫൈവിനും ഡ്രഗ്സ് കണ്ട്രോളര് അനുമതി നല്കി. മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: