കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ ചോദ്യം ചെയ്ത് ലാവ്‌ലിന്‍ കമ്പനി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടുള്ള പിഎംഎല്‍എ നിയമം പാബല്യത്തില്‍ വരുന്നതിന് മുമ്പാണ് കരാറില്‍ ഒപ്പുവെയ്‌ക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുള്ള കരാറില്‍ എന്‍ഫോഴ്‌സ്‌മെന്റിന് അന്വേഷണം നടത്താന്‍ ആകില്ലെന്നും ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.
2009 ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ലാവ്‌ലിന്‍ കമ്പനി പ്രതികളല്ല. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് തങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പിഎംഎല്‍എ നിയമം നിലവില്‍ വരുന്നതിന് മുമ്പുള്ള കരാറില്‍ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നും ലാവ്‌ലിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രി ഉള്‍പ്പടെ ആരോപണ വിധേയരായ ലാവ്‌ലിന്‍ കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസില്‍ പിണറായി ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് സിബിഐയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: