തിരുവനന്തപുരം: വാക്സിന് നല്‍കേണ്ട ബാധ്യത സംസ്ഥാനത്തിന്റെ തലയില്‍ കേന്ദ്ര സര്‍ക്കാര്‍ കെട്ടി വെക്കുന്നു എന്ന പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് കേരളത്തിലെ മോദി വിരുദ്ധരെല്ലാം. സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ തരണം എന്നതു മാത്രമാണ് ആവിശ്യം.
ഇത് കേന്ദ്രം തരണം എന്നാണ് പലരും വിശ്വസിച്ചു വെച്ചേക്കുന്നത്.. അങ്ങനെയാണ് പഠിപ്പിച്ചു വെച്ചേക്കുന്നത്…. എന്നാല്‍ അത് തെറ്റാണ്
ആരോഗ്യ സംരക്ഷണം എന്നത് ഭരണഘടന അനുസരിച്ച് സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വമാണ്. അതായത് ഭരണഘടന പ്രകാരം സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണ് ആരോഗ്യ സംരക്ഷണം.. അത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുക തന്നെ വേണം… ഭരണഘടനയില്‍ ഇതൊക്കെ കൃത്യമായി വിഭാവനം ചെയ്തിട്ടുണ്ട്…
ചുരുക്കി പറഞ്ഞാല്‍ ഭരണഘടന പ്രകാരം സംസ്ഥാനം ചെയ്യണ്ട കടമ ചെയുകയും ഇല്ല.. കേന്ദ്രത്തിന്റെ ഔദാര്യത്തിന് എല്ലാം നടക്കുകയും വേണം…
ഇതൊക്കെയാണ് യാഥാര്‍ഥ്യം എന്നിരിക്കെ സംസ്ഥാനം ചെയേണ്ടതായിട്ടും 45 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും, കോവിഡ് പ്രതിരോധ മുന്‍നിര പ്രവര്‍ത്തകര്‍ക്കും വേണ്ട വാക്സിന് മുഴുവന്‍ കേന്ദ്രം പണം കൊടുത്ത് വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കൊടുക്കുകയാണ്… അത് തുടരുകയും ചെയ്യും…
ഇപ്പോഴത്തെ അവസ്ഥയില്‍ പ്രൊഡക്ഷന്‍ നടക്കുന്നതില്‍ 50% കമ്പനികളില്‍ നിന്ന് കേന്ദ്രത്തിനു കിട്ടുകയും, ജനസംഖ്യ അനുപാതത്തില്‍ കേന്ദ്രം അത് കൃത്യമായി സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്യും… അത് ഒരു സംസ്ഥാനത്തിന് മാത്രമായി കൂട്ടാനോ കുറയ്ക്കാനോ കേന്ദ്രത്തിനു സാധിക്കില്ല… അപ്പോള്‍ കാലതാമസം ഉണ്ടായേക്കാം.. ആ കേന്ദ്ര വിഹിതത്തിനു കാത്തിരിക്കാതെ ബാക്കിയുള്ള 50% നിന്ന് രാജ്യത്തെ എല്ലാ സംസ്ഥാനവും നേരിട്ട് വാങ്ങി സൗജന്യമായി തന്നെ ജനങ്ങള്‍ക്ക് നല്‍കും… കേരളവും അതു . ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: