തുറവൂര്‍: വറുതിക്കിടെ ഭീതിയുയര്‍ത്തി തീരമേഖലയില്‍ കോവിഡ് വ്യാപനം. നാളുകളായി തീരദേശ മേഖല വറുതിയിലാണ്. മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യ ബന്ധനം ഏറെക്കുറെ നിലച്ച അവസ്ഥയാണ്. ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ മത്സ്യ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായി.
നാളുകള്‍ക്ക് മുന്‍പ് തീരദേശ ഗ്രാമങ്ങളായ ചെല്ലാനം, ചാപ്പക്കടവ്, പള്ളിത്തോട്, അന്ധകാരനഴി, അഴീക്കല്‍ എന്നിവിടങ്ങളില്‍ കോവിഡ് പകര്‍ന്ന് പിടിച്ചിരുന്നു. ഇത് സമ്പാത്തികമായി തീരവാസികളെ ഏറെ വലച്ചിരുന്നു. ഇതില്‍ നിന്ന് കരകയറുന്ന സാഹചര്യത്തിലാണ് വീണ്ടും കോവിഡ് ഭീതി ഉയര്‍ന്നത്. ഒരു വള്ളത്തില്‍ പത്തിലധികം പേരാണ് മത്സ്യബന്ധനത്തിന് പോകുന്നത്. ഇത് രോഗം വ്യാപകമാകാനുള്ള സാധ്യത സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതുമൂലം കര്‍ശന നിയന്ത്രണങ്ങളാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ സാഹചര്യമാണ് തീരദേശ മേഖലയില്‍ നിലനില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മേഖലയിലെ നിരവധി പേര് ഇതിനോടകം രോഗ ബാധിതരായിട്ടുണ്ട്. ജനങ്ങള്‍ നിയന്ത്രണമില്ലാതെ പുറത്തിറങ്ങുന്നതും അനാവശ്യമായി ചുറ്റിത്തിരിയുന്നതും പ്രദേശത്ത് ഭീതി ജനിപ്പിക്കുകയാണ്. രോഗബാധിതര്‍ വീടുകളിലുള്ളവര്‍ പോലും നിയന്ത്രണമില്ലാതെ പുറത്തിറങ്ങത് രോഗ വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
രോഗികളുടെ എണ്ണം വര്‍ധിച്ച ചെല്ലാനം, ചാപ്പക്കാവ്, പള്ളിത്തോട്, അഴീക്കല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: