ശ്ലോകം 321
പ്രമാദോ ബ്രഹ്മനിഷ്ഠായാം
ന കര്‍ത്തവ്യഃ കദാചന
പ്രമാദോ മൃത്യുരിത്യാഹ
ഭഗവാന് ബ്രഹ്മണഃ സുതഃ
ബ്രഹ്മത്തിനോടെന്നും താദാത്മ്യമുണ്ടാകണം. അതില്‍ ഒരിക്കലും ഉപേക്ഷ വരരുത്. അശ്രദ്ധയോടു കൂടിയ അവഗണനയായ പ്രമാദം മൃത്യു തന്നെയെന്ന് ബ്രഹ്മാവിന്റെ പുത്രനായ സനത്കുമാരന്‍ പറയുന്നു.
എല്ലായ്പ്പോഴും പരമാത്മാ ചിന്തനത്തെ ചെയ്യണം. എന്നും എപ്പോഴുമുള്ള ഈശ്വര സ്മരണ തന്നെയാണ് ബ്രഹ്മനിഷ്ഠ. ക്ഷണനേരം പോലും ഈശ്വര മറന്നിരിക്കാന്‍ പാടില്ല. പ്രമാദം പറ്റരുത്. ഭഗവാനെ സദാ സ്മരിക്കുക.
എല്ലാറ്റിന്റെയും ഉള്ളില്‍ സര്‍വ്വാന്തര്യാമിയായി കുടികൊള്ളുന്ന പരമാത്മാവിനെയാണ് ഇവിടെ ഈശ്വരന്, ഭഗവാന് എന്നീ വാക്കുകളെ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈശ്വരന് നമ്മുടെ സ്വന്തം സ്വരൂപം തന്നെയാണ്. അവനവന്റെ ആത്മസ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നതാണ് ബ്രഹ്മനിഷ്ഠ. അശ്രദ്ധ കൊണ്ടോ മറവി കൊണ്ടോ ബ്രഹ്മനിഷ്ഠയ്ക്ക് ഭംഗം വരുന്നതിനെയാണ് പ്രമാദം എന്ന് പറയുന്നത്.ഒരിക്കലും ഒരു തരത്തിലും പ്രമാദം പറ്റാന്‍ ഇടവരരുത്.
നാം പരിമിതനായ ജീവനല്ല. പരിമിതികളൊന്നുമില്ലാത്ത പരമാത്മാവാണ് എന്ന ബോധത്തെ നിലനിര്‍ത്തണം. ആത്മ മഹിമയുടെ മറവി തന്നെയാണ് ആദ്ധ്യാത്മികമായ മരണം എന്ന് സനത് സുജാതീയത്തില് സനത്കുമാര മഹര്‍ഷി പറയുന്നു. ആത്മമഹിമ മറന്നയാളെ ഇരുകാലി മൃഗമാണെന്ന് പറയണം.
ശ്ലോകം 322
ന പ്രമാദാദനര്ത്ഥോ ള നന്യോ ജ്ഞാനിനഃസ്വസ്വരൂപതഃ
തതോ മോഹസ്തതോ ള ഹംധീസ്തതോ ബന്ധസ്തതോ വ്യഥാജ്ഞാനിയെ സംബന്ധിച്ചിടത്തോളം സ്വസ്വരൂപ വിസ്മൃതിയായ പ്രമാദത്തേക്കാള്‍ വലിയ മറ്റൊരു അനര്‍ത്ഥമില്ല. അതില്‍ നിന്ന് മോഹവും മോഹത്തില്‍ നിന്ന് അഹങ്കാരവും അഹങ്കാരത്തില്‍ നിന്ന് ബന്ധനവും ബന്ധനത്തില്‍ നിന്ന് ദുഃഖവും തുടര്‍ന്നുണ്ടാകുന്നു.
ആദ്ധ്യാത്മിക സാധകനെ പറ്റി നോക്കുമ്പോള്‍ സ്വസ്വരൂപത്തെ മറക്കുന്ന പ്രമാദത്തേക്കാള്‍ വലിയൊരനര്ത്ഥം വേറെയില്ല. പ്രമാദം എല്ലാ ദുഃഖങ്ങള്‍ക്കും കാരണമാകും. അജ്ഞാനമാണ് ഇതിനൊക്കെ ആധാരമായിരിക്കുന്നത്. വിവേകിക്ക് ആത്മവിസ്മൃതി പറ്റുന്നതാണ് എല്ലാ അനര്‍ത്ഥത്തിനും കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: