മുംബൈ: മാസ്ക്കില്ലാതെ ആളുകള്‍ ട്രെയിനില്‍ യാത്ര ചെയ്തതിന് മാത്രം 21,53,000 രൂപ പിഴ ഈടാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു. ബൃഹന്‍ മുംബൈ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം 12000 യാത്രക്കാര്‍ ഇതുവരെ മാസ്ക്കില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തു. മാര്‍ച്ചില്‍ മാത്രം ആറായിരത്തിലധികം പേര് മാസ്ക്കില്ലാതെ യാത്രചെയ്തതില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിഴയായി ലഭിച്ചതായും റെയില്‍വേ അറിയിച്ചു.
വര്‍ധിച്ചു വരുന്ന കൊവിഡ് കണക്കുകളുടെ ഭാഗമായി കനത്ത പിഴയാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്ക്കായി സര്‍ക്കാര്‍ സ്ഥപനങ്ങള്‍ ചുമത്തുന്നത്. മാസ്ക്ക് ധരിക്കാതെ സഞ്ചരിക്കുന്നവരുടെ സംഖ്യ വര്‍ധിക്കുന്നുണ്ട്. രാത്രിക്കാല കര്വ്യൂം പ്രദേശിക ലോക്ക്ഡൗണുള്‍പ്പെടെ നിരവധി നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: