കൊല്ലം: കൊവിഡ് രണ്ടാം വരവിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ ആശങ്കയുടെ മുള്‍മുനയിലാണ് തൊഴിലാളി സമൂഹം. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ജില്ല കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നതോടെ അസംഘടിത മേഖലയിലെ തൊഴിലാളികളാണ് തങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന ആശങ്കയിലാകുന്നത്.
പ്രതിസന്ധിയില്‍ നിന്നും തൊഴിലാളികളും തൊഴില്‍ സ്ഥാപനങ്ങളും കരകയറി വരവേയാണ് വീണ്ടും കോവിഡ് കരിനിഴല്‍ വീഴ്ത്തുന്നത്. സര്‍ക്കാരിതര സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, ചെറുകിട, ഇടത്തരം വ്യാപാരികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദിവസവേതനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ ദൈനംദിന ജീവിതമാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലേക്ക് നീങ്ങുന്നത്. ലോക്ഡൗണില്‍ തന്നെ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ വേതനം പൂര്‍ണമായും ഉറപ്പുള്ളത്.
കൊവിഡിന്റെ ഒന്നാംവരവോടെ ജോലി നഷ്ടപ്പെട്ട് സംസ്ഥാനത്ത് മടങ്ങിയെത്തിയത് അഞ്ച് ലക്ഷത്തോളം പ്രവാസികളാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ച് വന്നവരുടെ പുനരധിവാസവും വെല്ലുവിളി നേരിടുന്നു. അടച്ചുപൂട്ടലിനെ തുടര്‍ന്ന് തൊഴില്‍-വേതന വെട്ടിക്കുറയ്ക്കലില്‍ കുടുങ്ങിയ വലിയ വിഭാഗമാണ് അതിജീവിക്കാന്‍ കഷ്ടപ്പെടുന്നത്. തട്ടുകടകള്‍, ഉന്തുവണ്ടികളില്‍ പഴം, പച്ചക്കറി വില്ക്കുന്നവര്, ലോട്ടറി കച്ചവടക്കാര്‍, കൂലിപ്പണിക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ പുതിയ നിയന്ത്രണങ്ങളോടെ പ്രയാസത്തിണ്.
വീടുകള്‍ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന
ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുളള സ്ഥലങ്ങളിലും കണ്ടൈന്‍മെന്റ് സോണുകളിലുമാണ് ഇത് ബാധകം.
കണ്ടൈന്‍മെന്റ് സോണുകളില്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ വീതവും പോസിറ്റീവ് സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടവരുടെ വീട്ടില്‍ നിന്ന് എല്ലാവരും പരിശോധനയ്ക്കെത്തണം. രോഗവ്യാപന നിരക്ക് 20 ശതമാനത്തിന് മുകളിലുള്ളിടത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്വാബ് പരിശോധന നടത്തും. ഇതിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവരും പരിശോധനയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
ഇന്നലെ പൊലീസ്-റെയില്‍വേ ഉദ്യാഗസ്ഥര്‍ക്കും പൂയപ്പള്ളി, കുലശേഖരപുരം, ഇളമാട്, ഏരൂര്‍, ഈസ്റ്റ് കല്ലട, ഇരവിപുരം, ആദിച്ചനല്ലൂര്‍ എന്നീ പ്രദേശങ്ങളിലും സ്രവ പരിശോധന നടന്നു. കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും മെഗാ ടെസ്റ്റ് ഡ്രൈവും തുടരുമെന്ന് ഡി.എം.ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: