Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് കണക്കുകള്‍ മറച്ചുവച്ചതായി സംശയം; നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പൊതുപരിപാടികള്‍ വ്യാപനം വര്‍ധിപ്പിച്ചു

വോട്ടെടുപ്പ് നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെ ശരാശരി 1500-2500നും ഇടയിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഇതില്‍ മാര്‍ച്ച് 22ന് 1239ലേക്ക് വരെ രോഗികള്‍ കുറഞ്ഞിരുന്നു. ഇടക്ക് രണ്ട് ദിവസം 2800ലേക്കും രോഗികള്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും ഏഴിനും 3502 രോഗികളിലേക്ക് ഇതെത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 22, 2021, 11:35 am IST
in Kerala

ഇടുക്കി: കൊവിഡിന്റെ രണ്ടാം വരവില്‍ കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവെച്ചത് മൂലമെന്ന് സംശയം. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ വോട്ടെടുപ്പിന് ശേഷം രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് ഇതിന് പ്രധാനകാരണം.

വോട്ടെടുപ്പ് നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെ ശരാശരി 1500-2500നും ഇടയിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഇതില്‍ മാര്‍ച്ച് 22ന് 1239ലേക്ക് വരെ രോഗികള്‍ കുറഞ്ഞിരുന്നു. ഇടക്ക് രണ്ട് ദിവസം 2800ലേക്കും രോഗികള്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും ഏഴിനും 3502 രോഗികളിലേക്ക് ഇതെത്തി. പിന്നാലെ 8ന് 4353, 9ന് 5063 10ന് 6194 11ന് 6986 എന്നിങ്ങനെ ഘട്ടം ഘട്ടമായി ഉയര്‍ന്ന് ഇരുപതിനായിരത്തിലേക്ക് എത്തുകയായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. തെരഞ്ഞെടുപ്പ് കൃത്യമായ മാനദണ്ഡങ്ങളോടെ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല.  

യാതൊരു നിയന്ത്രണവും പാലിക്കാതെ ഭരണ കക്ഷിയുടെ നേതാക്കളും മുഖ്യമന്ത്രിയും പങ്കെടുത്ത പരിപാടികളില്‍ വലിയ തോതില്‍ ജനങ്ങള്‍ എത്തിയതാണ് ഇതിന് തുടക്കം. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ പരിപാടികളും ഇതോടെ പോലീസിന് നിയന്ത്രിക്കാന്‍ പറ്റാതെയായി. പരിശോധനകള്‍ നടത്തുന്നതും ഇതിനിടെ ഗണ്യമായി കുറഞ്ഞു. ഭരണം പിടിക്കുകയെന്നത് മാത്രം മുന്നില്‍ കണ്ട് ഫലം വന്നതില്‍ പലതും പുറത്ത് വിടാതെ പര്യടനങ്ങളും പൊതുസമ്മേളനങ്ങള്‍ക്കും തടസമാകാതിരിക്കാന്‍ മറച്ച് വെയ്‌ക്കുകയും ചെയ്തു.

ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകരും തുറന്ന് സമ്മതിക്കുന്നു. തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പ് മുതല്‍ കേരളത്തില്‍ വലിയ തോതില്‍ സമ്മേളനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിന് തടയിടേണ്ടവര്‍ തന്നെ വളം വെച്ചതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു. മുമ്പും സമാനമായി രോഗികളുടെ എണ്ണം കുറച്ച് കാട്ടിയതായും പരിശോധനകള്‍ നടത്തുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും വലിയ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. നേതാക്കള്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുകയും ചെയ്തു.

രണ്ടാം വരവില്‍ വാക്സിനെടുക്കാന്‍ കൂട്ടയിടി

ജനുവരി 16ന് ആണ് രാജ്യത്ത് വാക്സിനേഷന്‍ ആരംഭിച്ചത്. കേരളത്തില്‍ ആദ്യഘട്ടത്തില്‍ കൃത്യമായ അറിവുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പോലും പുറതിരിഞ്ഞ് നിന്നത് വാക്സിനേഷന് വലിയ തിരിച്ചടിയായി. ഇപ്പോഴും വാക്സിനെടുക്കാത്തവര്‍ നിരവധിയാണ്.

തെരഞ്ഞെടുപ്പ് എത്തിയതോടെ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ബന്ധിച്ച് ഡ്യൂട്ടിയുള്ളവര്‍ക്ക് വാക്സിനെടുപ്പിക്കുകയായിരുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്കും വാക്സിനെടുക്കാന്‍ അനുമതി വരികയും മാസ് വാക്സിനേഷന്‍ ക്യാമ്പ് നടത്തുകയും ചെയ്തെങ്കിലും വലിയൊരു വിഭാഗം അപ്പോഴും ഭയന്ന് മാറി നിന്നു. ഈ സമയത്തിനിടെ മൂന്നു മാസം കഴിഞ്ഞ് പോകുകയും ചെയ്തു. പ്രതീക്ഷിച്ച ആളുകള്‍ എത്താതെ വന്നതോടെ വാക്സിന്‍ കൂടുതല്‍ ലഭിച്ചതുമില്ല. ആവശ്യത്തിനുള്ള വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രം പലകുറി അറിയിക്കുകയും ചെയ്തു. സാധാരണ ആശുപത്രികളില്‍ ഒരു ദിവസം 100-150 പേര്‍ക്ക് വരെ കുത്തിവയ്‌ക്കാന്‍ അവസരം നല്‍കിയപ്പോള്‍ എത്തിയത് 10-50 പേര്‍ വരെയാണ്. മാസ് കാമ്പില്‍ 3000-4000 വരെ പ്രതീക്ഷിച്ചപ്പോള്‍ എത്തിയതാകട്ടെ 500-2000 വരെയും.  

എന്നാല്‍ കൊടുങ്കാറ്റായ കൊവിഡിന്റെ രണ്ടാം വരവില്‍ വയസ്സായവര്‍ പോലും തിക്കിതിരക്കിയെത്തി ഇപ്പോള്‍ വാക്സിനെടുക്കുകയാണ്. ഇതോടെ വാക്സിന്‍ പെട്ടെന്ന് കിട്ടാതെയായി, ആശുപത്രികളുടെ പ്രവര്‍ത്തനവും ആകെ അവതാളത്തിലായി. ഒരാള്‍ക്ക് വാക്സിനെടുത്ത ശേഷം അരമണിക്കൂറെങ്കിലും നിരീക്ഷിക്കേണ്ടതുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ ഓടി വന്ന് കുത്തിവച്ചിട്ട് പോകാനാണ് പലരും ശ്രമിക്കുന്നത്.

Tags: electioncovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.