കൊച്ചി: ജില്ലയിലെ രണ്ടാംഘട്ട പ്രത്യേക കൊവിഡ് പരിശോധന ക്യാമ്പയിന്റെ ആദ്യദിനം 12000 ആളുകളെ പരിശോധനക്ക് വിധേയരാക്കി. ആള്‍ക്കൂട്ടവുമായി കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള വിവിധ തൊഴിലുകളിലും പൊതുപ്രവര്‍ത്തന മേഖലകളിലുമുള്ളവരെ കേന്ദ്രീകരിച്ചുള്ള വ്യാപക പരിശോധന, ഫലം കാണുന്നതായാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ച സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രത്യേക പരിശോധനാ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം ചെറുക്കുന്നതില്‍ നിര്‍ണായകമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവര്‍ രോഗലക്ഷണമുള്ളവര്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയില്‍ രോഗം സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കിയതിനാല്‍ രോഗവ്യാപന സാധ്യത കുറയ്ക്കാന്‍ സാധിച്ചു.
രോഗബാധയേല്‍ക്കാന്‍ സാധ്യതകൂടുതലുള്ളവരെ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാക്കുന്നതിനാലാണ് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതെന്ന് പറഞ്ഞ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി ഈ പ്രവര്‍ത്തനം രോഗവ്യാപനത്തെ ചെറുക്കുവാന്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: