കൊച്ചി: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം ഒരുക്കി. കൊച്ചി കപ്പല്‍ശാലയുടെ സിഎസ്ആര്‍ പദ്ധതിയുടെ നേതൃത്വത്തിലാണ് നടപടി.
രോഗിയുടെ കിടക്കക്കരികില്‍ പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. താലൂക്ക് ആശുപത്രികളായ ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, തൃപ്പൂണിത്തുറ, ജില്ലാ ആശുപത്രി, ആലുവ, ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) വഴിയാണ് പദ്ധതി നിര്‍വഹണം നടത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ ചെലവഴിച്ചാണ് കൊച്ചി കപ്പല്‍ശാല പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: