ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തില്‍ ബൗളിങ്നിരയെ പ്രശംസിച്ച് ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്്. ഐപിഎല്‍ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ദല്‍ഹി മുംബൈയെ തോല്‍പ്പിച്ചത്.
പരിചയ സമ്പന്നനായ ലെഗ് സ്പിന്നര്‍ അമിത് മിശ്ര നേതൃത്വം നല്കിയ ബൗളിങ് നിരക്കാണ്് വിജയത്തിന്റെ ക്രെഡിറ്റ്. തുടക്കത്തില്‍ ഞങ്ങള്‍ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ അമിത് മിശ്ര ഞങ്ങളെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെന്ന്് ഋഷഭ് പന്ത് പറഞ്ഞു.
ടോസ് നേടി ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഏഴ്് ഓവറില്‍ രണ്ട് വിക്കറ്റിന് 67 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ അമിത് മിശ്ര നാല് ഓവറില്‍ ഇരുപത്തിനാല് റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ മുംബൈ തകര്‍ന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 137 റണ്‍സിലൊതുങ്ങി.
തുടര്‍ന്ന് 138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദല്‍ഹി ക്യാപിറ്റല്‍സ് അഞ്ചു പന്തുകള്് ശേഷിക്കെ നാലു വിക്കറ്റ്് നഷ്ടത്തില്‍ വിജയം പി
ടിച്ചു. ശിഖര്‍ ധവാന് 45 റണ്‍സോടെ ദല്‍ഹിയുടെ ടോപ്പ് സ്കോററായി. 42 പന്ത് നേരിട്ട ധവാന് അഞ്ചു ഫോറും ഒരു സിക്സറും അടിച്ചു. മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മത്ത്് 29 പന്തില്‍ 33 റണ്‍സ് കുറിച്ചു. ലളിത് യാദവ് (22) ഹെറ്റ്മെയര്‍ (14) എന്നിവര്‍ പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: