കോഴിക്കോട്: രാത്രി നമസ്കാരം കഴിഞ്ഞ പോകുന്നവര്‍ക്ക് കൊറോണയുടെ വ്യാപനത്തെ തടയാനായി ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവില്‍ ഇളവു നല്കി സര്‍ക്കാര്‍. നമസ്കാരം കഴിഞ്ഞു പോകുന്നവരെ തടയരുതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. രാത്രി ഒന്‍പതോടെയാണ് പല സ്ഥലങ്ങളില്‍ രാത്രി നമസ്കാരം അവസാനിക്കുക.
അത് കഴിഞ്ഞ വീട്ടിലേക്ക് പോകുന്നവര്‍ക്ക് ഇളവ് നല്‍കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്കിയിതരിക്കുന്നത്. മുസ്ലീം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഫ്യുവില്‍ മുസ്ലീം മതവിഭാഗത്തിന് മാത്രമായി ഇളവ് നല്‍കിയിരിക്കുന്നത്. നമസ്കാരം കഴിഞ്ഞു പോകുന്നവര്‍ക്ക് ഇളവുണ്ടാകുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസലിയാരെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: